ബോസ്നിയയിൽ സഹായവുമായി ഖത്തർ ചാരിറ്റി
text_fieldsദോഹ: ഖത്തറിലെ ഉദാരമതികളുടെ പിന്തുണയോടെ ഖത്തർ ചാരിറ്റി ബോസ്നിയയിലെ അനാഥർ, വിദ്യാർഥികൾ, ഭിന്നശേഷിക്കാർ, നിർധനർ എന്നിവരുൾപ്പെടുന്ന 126 കുടുംബങ്ങൾക്ക് സഹായ വിതരണം നടത്തി. ബോസ്നിയയിലെ ഖത്തർ ചാരിറ്റി ഓഫിസ് പ്രതിനിധി സംഘം തുസ്ല, ഗിവ്നിക്ക മുനിസിപ്പാലിറ്റികളിലെ കുടുംബങ്ങളുടെ ജീവിത സാഹചര്യങ്ങൾ പരിശോധിച്ച് സഹായത്തിന് പദ്ധതി തയാറാക്കുകയായിരുന്നു. വസ്ത്രങ്ങൾ, തുണിത്തരങ്ങൾ, റഫ്രിജറേറ്ററുകൾ, വിറക്, അലമാരകൾ, വൈദ്യുതി ചെലവുകൾ എന്നിവയും വിദ്യാർഥികളുടെ ട്യൂഷൻ ഫീസും മറ്റു ആവശ്യങ്ങളും ഉൾപ്പെടുന്നതാണ് സഹായവിതരണം. ഖത്തർ ചാരിറ്റി നൽകുന്ന വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും പഠിക്കാനും വിദ്യാർഥികളോട് ഉദ്യോഗസ്ഥർ അഭ്യർഥിച്ചു. ഗുണഭോക്താക്കളായ കുടുംബങ്ങളും വ്യക്തികളും ഖത്തർ ചാരിറ്റിക്കും സ്പോൺസർമാർക്കും നന്ദി അറിയിച്ചു. റുഫഖാ എന്ന തലക്കെട്ടിൽ നിലവിൽ 3527 പേരാണ് ബോസ്നിയയിൽ ഖത്തർ ചാരിറ്റിയുടെ സ്പോൺസർഷിപ്പിന് കീഴിലുള്ളത്. അനാഥ പരിപാലന പുനരധിവാസ കേന്ദ്രം പദ്ധതി ഖത്തർ ചാരിറ്റിക്ക് കീഴിൽ ബോസ്നിയയിൽ നടപ്പാക്കിയ പ്രധാന പദ്ധതികളിലൊന്നാണ്. ദരിദ്ര കുടുംബങ്ങളിൽനിന്നുള്ള വിദ്യാർഥിനികളുടെ സർവകലാശാല പഠന സ്പോൺസർഷിപ്പും പെൺകുട്ടികൾ ഉള്ള കുടുംബങ്ങൾക്കായി ഭവനപദ്ധതിയും ബോസ്നിയയിൽ ഖത്തർ ചാരിറ്റിക്ക് കീഴിൽ ബോസ്നിയയിൽ നടപ്പാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.