മൽഖ റൂഹി ചികിത്സാ ധനസമാഹരണത്തിന് കെ.എം.സി.സി
text_fieldsദോഹ: എസ്.എം.എ ടൈപ്പ് വൺ രോഗബാധിതയായ പിഞ്ചു ബാലിക മൽക്കാ റൂഹിയുടെ ചികിത്സ ആവശ്യത്തിലേക്ക് ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ചികിത്സാ ധനസമാഹരണം വിജയകരമാക്കാൻ രംഗത്തിറങ്ങിയ ഖത്തർ കെ.എം.സി.സി. ഖത്തറിലെ ഏറ്റവും വലിയ പ്രവാസി കൂട്ടായ്മ എന്ന നിലയിൽ സംഘടനയുടെ മികച്ച പങ്കാളിത്തം ഉറപ്പുവരുത്താനായി സംസ്ഥാന, ജില്ല,മണ്ഡലം, പഞ്ചായത്ത് ഭാരവാഹികളെ പങ്കെടുപ്പിച്ച് സ്പെഷൽ കൺവെൻഷൻ സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഡോ. സമദിന്റെ അധ്യക്ഷതയിൽ സംഘടിപ്പിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സലീം നാലകത്ത് ചികിത്സ ധനസമാഹരണ യജ്ഞത്തിന്റെ മാർഗ നിർദേശങ്ങൾ അവതരിപ്പിച്ചു. സംസ്ഥാന ഉപസമിതിയുടെയും ജില്ല-മണ്ഡലം നേതൃത്വത്തിൽ നിശ്ചിത കാലയളവിനകം പൂർത്തീകരിക്കേണ്ട കർമപദ്ധതി നിർദേശങ്ങൾ ഭാരവാഹികൾക്ക് കൈമാറി. കുട്ടിയുടെ പിതാവ് റിസാൽ റഷീദ് ചികിത്സാ നാൾവഴികൾ വിശദീകരിച്ചു. ധന സമാഹരണ ഹെൽപ് ഡെസ്ക് ഉദ്ഘാടനം സംസ്ഥാന ഭാരവാഹികളുടെ നേതൃത്വത്തിൽ നിർവഹിച്ചു. ചികിത്സാ ധന സമാഹരണത്തിന് അൽഖോർ ഏരിയ, ഓപൺ ഫോറം വാട്സ്ആപ് കൂട്ടായ്മകൾ സമാഹരിച്ച സംഖ്യ ഓൺലൈൻ പേയ്മെന്റ് രസീത് സംസ്ഥാന കമ്മിറ്റിക്ക് ചടങ്ങിൽ ഭാരവാഹികളുടെ നേതൃത്വത്തിൽ കൈമാറി. കെ.എം.സി.സി ഇംപാക്ട് ലിങ്ക് വഴി പണമടക്കുന്നത് സംബന്ധിച്ച് ശംസുദ്ദീൻ അൽഖോർ വിശദീകരിച്ചു. സംസ്ഥാന ഭാരവാഹികളായ അബൂബക്കർ പുതുക്കുടി, സിദ്ദീഖ് വാഴക്കാട്, അജ്മൽ നബീൽ, ഫൈസൽ മാസ്റ്റർ, ഷമീർ സമീർ, മുഹമ്മദ്, ശംസുദ്ദീൻ വാണിമേൽ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറിമാരായ അശ്റഫ് ആറളം സ്വാഗതവും വി.ടി.എം സാദിഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.