മൽഖക്കായി ‘ഷൂട്ട് ടു സേവ്’; ധനസമാഹരണം നടത്തി ഐ.വൈ.സി
text_fieldsദോഹ: എസ്.എം.എ രോഗബാധിതയായ പിഞ്ചുകുഞ്ഞ് മൽഖ റൂഹിയുടെ ചികിത്സക്കായി ഖത്തർ ചാരിറ്റി നേതൃത്വത്തിൽ നടക്കുന്ന ധനസമാഹരണത്തിൽ പങ്കുചേർന്ന് ഐ.വൈ.സി ഖത്തർ. ഖത്തറിലെ 32 ടീമുകൾ പങ്കെടുത്ത ‘ഷൂട്ട് ടു സേവ്’ പെനാൽറ്റി ഷൂട്ടൗട്ട് ടൂർണമെന്റ് സംഘടിപ്പിച്ചാണ് ധനസമാഹരണം നടത്തിയത്.
അബൂഹമൂറിലെ കേംബ്രിഡ്ജ് സ്കൂളിലെ എൻ.വി.ബി.എസ് അക്കാദമിയിൽ നടന്ന ടൂർണമെന്റ് അസിം വെളിമണ്ണയും, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിൽ ഇൻകാസ് മലപ്പുറം യൂത്ത് വിങ് വിജയികളായി. അരോമ ഖത്തർ റണ്ണർ അപ്പായി. വിജയികളായ രണ്ട് ടീമും സമ്മാനത്തുക മൽഖ റൂഹി ഫണ്ടിലേക്ക് കൈമാറി. സമാപന ചടങ്ങിൽ എൻ.വി.ബി.എസ് ഡയറക്ടർമാരായ മനോജ് സാഹിബ്ജാൻ, ബേനസീർ മനോജ്, ഐ.സി.ബി.എഫ് പ്രതിനിധികളായ കെ.വി. ബോബൻ, അഹ്മദ് കുഞ്ഞി, അബ്ദുൽ റഊഫ് കൊണ്ടോട്ടി, ഖത്തർ ചാരിറ്റി പ്രതിനിധി ഷഫീഖ് അലി എന്നിവർ ചേർന്ന് വിജയികൾക്കുള്ള സമ്മാന വിതരണം നിർവഹിച്ചു. ഐ.വൈ.സി ചെയർപേഴ്സൻ ഷഹാന ഇല്യാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മാഷിക്ക് മുസ്തഫ സ്വാഗതവും, പ്രോഗ്രാം കമ്മിറ്റി കൺവീനർ ലത്തീഫ് കല്ലായി നന്ദിയും പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി സെക്രട്ടറിമാരായ നിഹാദ് അലി, പ്രദീപ് പിള്ള, ഇൻകാസ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഹൈദർ ചുങ്കത്തറ, സെക്രട്ടറി ബഷീർ തുവരിക്കൽ, ഒ.ഐ.സി.സി ഇൻകാസ് സെക്രട്ടറി ഷംസുദ്ദീൻ, ഇൻകാസ് സീനിയർ നേതാവ് അഷറഫ് വടകര, യൂത്ത് വിങ് നേതാക്കളായ നദീം മനാർ, ദീപക്ക് സിജി തുടങ്ങിയവർ പങ്കെടുത്തു. ഷാഹിദ് വി.പി, ഷിഹാബ് നരണിപ്പുഴ, യൂനസ് വാടനപ്പള്ളി, ഹാഷിം ബഷീർ, സജീദ് താജുദ്ദീൻ, ഷനീർ എടശേരി, സഫീർ കരിയാട്, ആരിഫ് പയന്തോങ്കിൽ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാമിൽ നിന്നും, അതിന്റെ ഭാഗമായി നടത്തിയ ‘ജേണി ടു റൂഹീസ് സ്മൈൽ’ എന്ന കാമ്പയിനിൽനിന്നും സമാഹരിച്ച മുഴുവൻ തുകയും ഖത്തർ ചാരിറ്റിക്ക് കൈമാറും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.