ശൈത്യകാലം: സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ ചാരിറ്റി സഹായം
text_fieldsദോഹ: വടക്കന്‍ ലബനാനിലെ സിറിയന്‍ അഭയാര്‍ഥികള്‍ക്ക് ഖത്തര്‍ ചാരിറ്റി ശൈത്യകാല സഹായ ങ്ങള് വിതരണം ചെയ്തു. ‘ശാം അര്‍ഹിക്കുന്നുണ്ട്’എന്ന കാമ്പയിനിെൻറ ഭാഗമായി ഏകദേശം മു പ്പതിനായിരം ജനങ്ങള്‍ക്കാണ് ശൈത്യകാലസഹായം നൽകുന്നത്.ചൂടാക്കാനുള്ള ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, പുതപ്പുകള്‍, കുട്ടികള്‍ക്ക് മേലങ്കികള്‍ എന്നിവ ഉള്‍പ്പെടെ അഞ്ചു ലക്ഷം റിയാലാണ് ചെലവഴിച്ചിരിക്കുന്നത്.ഖത്തര്‍ ചാരിറ്റിയുടെ സഹായം 3262 കുടുംബങ്ങള്‍ക്ക് നേരിട്ടും 13,910 അഭയാര്‍ഥികള്‍ക്ക് പരോക്ഷമായുമാണ് ലഭിക്കുക. ക്യാമ്പുകകളില്‍ കഴിയുന്ന അഭയാര്‍ഥികളെയാണ് ലക്ഷ്യമാക്കുന്നതെങ്കിലും കൊടുങ്കാറ്റ് ബാധിച്ചവര്‍, കൂടുതല്‍ കുട്ടികളുള്ള ദരിദ്ര കുടുംബങ്ങള്‍, പ്രത്യേക ആവശ്യങ്ങളുള്ള ജനങ്ങള്‍ എന്നിവരെയും ഉദ്ദേശിക്കുന്നുണ്ട്.
സിറിയയിലെ പ്രശ്നങ്ങള്‍ ഓരോ ദിവസവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും അവര്‍ക്ക് ഏറെ സഹായങ്ങള്‍ ആവശ്യമുണ്ടെന്നും ഖത്തര്‍ ചാരിറ്റി അറി
യിച്ചു. കഴിഞ്ഞ മൂന്നു മാസത്തിനകം ഒരു മില്യണിലേറെ ജനങ്ങള്‍ക്കാണ് വീടും നാടും ഉപേക്ഷിക്കേണ്ടിവന്നത്. അതില്‍ 80,000 പേരും അടിസ്ഥാന സൗകര്യങ്ങള്‍പോലുമില്ലാതെ തുറന്ന സ്ഥലങ്ങളിലാണ് ജീവിക്കുന്നത്.സിറിയന്‍ അഭയാര്‍ഥികള്‍ക്ക് സഹായം നൽകാന് ഖത്തര്‍ മീഡിയ കോര്‍പറേഷനുമായി ചേര്‍ന്നാണ് ഖത്തര്‍ ചാരിറ്റി കാമ്പയിൻ നടപ്പാക്കുന്നത്. ഈ മാസം അവസാനം വരെ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.