Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഇന്തോനേഷ്യയിൽ  ഖത്തർ...

ഇന്തോനേഷ്യയിൽ  ഖത്തർ ചാരിറ്റിയുടെ  363 പദ്ധതികൾ

text_fields
bookmark_border
ഇന്തോനേഷ്യയിൽ  ഖത്തർ ചാരിറ്റിയുടെ  363 പദ്ധതികൾ
cancel
ദോഹ: വിദ്യാഭ്യാസം, ജലസേചനം, സാംസ്​കാരികരംഗം, താമസ യൂനിറ്റുകൾ, വരുമാന പദ്ധതികൾ തുടങ്ങി വിവിധ മേഖലകളിലായി ഇന്തോനേഷ്യയിൽ ഖത്തർ ചാരിറ്റി 363 പദ്ധതികൾ ഈ വർഷം ആദ്യപകുതിയിലായി നടപ്പാക്കിയതായി ഖത്തർ ചാരിറ്റി അറിയിച്ചു. ഏഴ് മില്യൻ റിയാൽ ചെലവാണ് പദ്ധതികൾക്കായി ചാരിറ്റി കണക്കാക്കിയിരുന്നത്. 
ഇതി​െൻറ ഭാഗമായി 630 പദ്ധതികൾ കൂടി വരും മാസങ്ങളിൽ 430 ലക്ഷം റിയാൽ ചെലവിൽ നടപ്പാക്കുമെന്ന് ഖത്തർ ചാരിറ്റി പുറത്തിറക്കിയ കുറിപ്പിൽ വ്യക്തമാക്കി. 
326 പദ്ധതികൾ ഗ്രാമങ്ങളിലും പള്ളികളിലും സ്​കൂളുകളിലുമായി ജലസേചന രംഗത്തായി നടപ്പാക്കിയെന്നും അനാഥകൾക്കും ദരിദ്രർക്കുമായി വീടുകളും ജനങ്ങൾക്ക് സേവനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് രണ്ട് കേന്ദ്രങ്ങളും കൂടാതെ പള്ളികളും സ്​കൂളുകളും ദരിദ്രർക്ക് നിത്യവരുമാനത്തിനുള്ള മാർഗങ്ങളും ഖത്തർ ചാരിറ്റിയുടെ പദ്ധതികളിലുൾപ്പെടുന്നുവെന്ന് ഇന്തോനേഷ്യയിലെ ഖത്തർ ചാരിറ്റി ഓഫീസ്​ ഡയറക്ടർ കറം സൈനഹൂം പറഞ്ഞു.
ഇന്തോനേഷ്യയിലെ അഗതികൾക്കും അനാഥർക്കും ദരിദ്രർക്കും അവരുടെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ ഖത്തരികളായ ദാനശീലർ വലിയ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
ഇന്തോനേഷ്യയിൽ പുതിയ ആശുപത്രി സ്​ഥാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും ഖത്തർ ചാരിറ്റി നിലവിൽ ഇന്തോനേഷ്യയിൽ 2691 പേരെ ദത്തെടുത്തിരിക്കുന്നുവെന്നും അതിൽ 2360 പേർ അനാഥകളാണെന്നും കറം കൂട്ടിച്ചേർത്തു.  
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar charityqatar newsmalayalam news
News Summary - qatar charity project in indonesia-qatar-gulfnews
Next Story