കൊസോവോ സ്കൂളിൽ ഖത്തർ ചാരിറ്റിയുടെ കമ്പ്യൂട്ടർ ലാബ്
text_fieldsദോഹ: കൊസോവോയിലെ സ്കൂളിൽ ഖത്തർ ചാരിറ്റിയുടെ കാരുണ്യപ്രവർത് തനങ്ങളുടെ ഫലമായി സ്കൂളിന് പ്രത്യേക സമഗ്ര കമ്പ്യൂട്ടർ ലാബ്.
കൊസേ ാവോയിലെ മിേത്രാവിക്ക മുനിസിപ്പാലിറ്റിക്ക് കീഴിലുള്ള സ്കൂളിലാണ് ൈപ്രമറി തല വിദ്യാർഥികൾക്കായി ഖത്തർ ചാരിറ്റി കമ്പ്യൂട്ടർ ലാബ് സ്ഥാപിച്ച് നൽകിയത്.
വിദ്യാർഥികൾക്ക് ഏറ്റവും ആകർഷകമായ വിദ്യാഭ്യാസ പരിസ്ഥിതി ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. പദ്ധതിയുടെ കൈമാറ്റം കൊസോവോ ഖത്തർ ചാരിറ്റി ഓഫീസ് െപ്രാജക്ട് മാനേജ്മെൻറ് ഹെഡ് എഞ്ചി. ഖാലിദ് അബ്ദുല്ല അൽ യാഫീഇ നിർവഹിച്ചു. 18 കമ്പ്യൂട്ടർ സംവിധാനങ്ങളടങ്ങിയ സമഗ്രലാബ് മിേത്രാവിക്ക മേയർ അജിം ബെഹിത്രി ഏറ്റുവാങ്ങി. വിദ്യാർഥികൾക്കുള്ള ഏറ്റവും പ്രധാനപ്പെട്ട സമ്മാനമാണ് ഖത്തർ ചാരിറ്റി നൽകിയിരിക്കുന്നതെന്നും പ്രത്യേക നന്ദിരേഖപ്പെടുത്തുന്നുവെന്നും അജീം ബെഹിത്രി പറഞ്ഞു.
ഖത്തർ ജനതയുടെ കൊസോവൻ ജനതക്കുള്ള സമ്മാനമായാണിതിനെ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാഭ്യാസത്തിന് പുറമേ, കൊസോവോയിൽ വ്യത്യസ്ത മേഖലകളിൽ ഖത്തർചാരിറ്റിയുടെ ജീവകാരുണ്യ പദ്ധതികൾ നടന്നുവരുന്നുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് അനാഥകളുടെ സംരക്ഷണവും ഭിന്നശേഷിക്കാർക്കും താഴ്ന്ന വരുമാനക്കാർക്കുമുള്ള സഹായ പദ്ധതികളും. ഇത്തരത്തിൽ 3000ലധികം ആളുകളെയാണ് ഖത്തർ ചാരിറ്റിക്ക് കീഴിലുള്ള സ്പോൺസർമാർ ഏറ്റെടുത്തിരിക്കുന്നത്. വിദ്യാഭ്യാസമേഖലയിൽ കൊസോവോയിൽ സ്ഥാപിച്ച ഖത്തർ ൈട്രനിംഗ് സെൻററിൽ നിന്ന് ഇതിനകം തന്നെ 4500 പേരാണ് പഠനവും പരിശീലനവും പൂർത്തിയാക്കി പുറത്തിറങ്ങിയത്. വരുമാനാധിഷ്ഠിത മേഖലയിൽ 430 പദ്ധതികളാണ് ചാരിറ്റി ഇവിടെ നടപ്പാക്കിയത്. ജലസേചനം, ശുചീകരണ വിഭാഗത്തിൽ 550 പദ്ധതികളും മറ്റു 40 വികസന പദ്ധതികളും കൊസോവയിൽ ചാരിറ്റി നടപ്പാക്കിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.