ഖത്തർ ചാരിറ്റി സ്കൂൾ കലോത്സവത്തിന് തുടക്കം
text_fieldsദോഹ: സർക്കാർ, സ്വകാര്യ മേഖലകളിലെ സ്കൂളുകളെ പങ്കെടുപ്പിച്ചുള്ള ഖത്തർ ചാരിറ്റി സെന്റർ ഫോർ കമ്യൂണിറ്റി ഡെവലപ്മെന്റ് സെന്റർ സംഘടിപ്പിക്കുന്ന സ്കൂൾ കലോത്സവത്തിന് തുടക്കമായി. സീനിയർ കാറ്റഗറി പ്രസംഗ മത്സരത്തോടെ ആരംഭിച്ച സ്കൂൾ തല മത്സരങ്ങളിൽ നിരവധി വിദ്യാർഥികൾ പങ്കെടുത്തു. സീനിയർ, പ്രൊ സീനിയർ കാറ്റഗറിയിൽ ക്രാഫ്റ്റ് ഇൻസ്റ്റലേഷൻ, പെൻസിൽ ഡ്രോയിങ്, മലയാളം-ഇംഗ്ലീഷ്-അറബി കവിതാ പാരായണം, പ്രഭാഷണം ഇനങ്ങളിലായി മത്സരങ്ങൾ നടന്നു. ഡിസംബർ ഒന്നിന് രാവിലെ ഏഴിന് രണ്ടാംഘട്ട മത്സരങ്ങൾ പാക് ഷമാ മിസൈമീർ സ്കൂളിൽ ആരംഭിക്കും. വൈകുന്നേരം ഏഴ് വരെ തുടരും.
കിഡ്സ് ഒന്നിൽ ആംഗ്യപ്പാട്ട്, ജോയിൻ ദി ഡോട്ട് ആൻഡ് കളർ, കിഡ്സ് രണ്ടിൽ ഡ്രോയിങ് ആൻഡ് കളർ, കഥ പറച്ചിൽ എന്നിവ നടക്കും. സബ്ജൂനിയറിൽ പദ്യപാരായണം (ഇംഗ്ലീഷ്, അറബിക്, മലയാളം), കംപ്ലീറ്റ് ദി പിക്ചർ, കളറിങ് ജൂനിയർ വിഭാഗത്തിൽ പ്രസംഗം (ഇംഗ്ലീഷ്, അറബിക്, മലയാളം), പദ്യപാരായണം (ഇംഗ്ലീഷ്, അറബിക്, മലയാളം), ക്ലേ മോഡലിങ്, വാട്ടർ കളർ പെയിന്റിങ്, ന്യൂസ് റീഡിങ് (ഇംഗ്ലീഷ്, അറബിക്, മലയാളം) എന്നീ കാറ്റഗറികളിൽ ആണ് മത്സരങ്ങൾ ഒരുക്കിയിരിക്കുന്നത്. ആയിരത്തിൽപരം വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കാൻ രജിസ്ട്രേഷൻ പൂർത്തിയാക്കി. നടത്തിപ്പിന് ഖത്തർ ചാരിറ്റി വളന്റിയർമാർ നേതൃത്വം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.