ഖത്തർ ചാരിറ്റി സ്കൂൾ ഫിയസ്റ്റക്ക് ഇന്ന് തുടക്കം
text_fieldsദോഹ: ഖത്തർ ചാരിറ്റി സെന്‍റർ ഫോർ കമ്യൂണിറ്റി ഡെവലപ്‌മെന്‍റ് 'ഫ്രണ്ട്സ് കൾചറൽ സെന്‍റർ' (എഫ്.സി.സി) സംഘടിപ്പിക്കുന്ന 2021-2022 സ്കൂൾ ഫിയസ്റ്റക്ക് വെള്ളിയാഴ്ച തുടക്കംകുറിക്കും.
വക്രയിലെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ 2.30 മുതൽ മത്സരങ്ങൾ ആരംഭിക്കും. മൂന്നാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള സ്കൂൾ വിദ്യാർഥികൾക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം. രണ്ടു മുതൽ 2.30 വരെയാണ് രജിസ്ട്രേഷൻ.
കവിതപാരായണം, വാർത്താവായന, സംവാദം, പ്രഭാഷണം എന്നീ ഇനങ്ങളിൽ അറബിയിലും ഇംഗ്ലീഷിലുമാണ് മത്സരങ്ങൾ.
സബ് ജൂനിയർ (ഗ്രേഡ് 3, ഗ്രേഡ് 5), ജൂനിയർ (ഗ്രേഡ് 6, ഗ്രേഡ് 8), സീനിയർ (ഗ്രേഡ് 9, ഗ്രേഡ് 12) എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. ഫെബ്രുവരി 18, 25, മാർച്ച് നാല് എന്നീ തീയതികളിലായി നടക്കുന്ന സ്കൂൾ ഫിയസ്റ്റ 2022 ലേക്ക് ആയിരത്തിൽപരം സ്‌കൂൾ വിദ്യാർഥികൾ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇതിനകം രജിസ്ട്രേഷൻ പൂർത്തിയാക്കിക്കഴിഞ്ഞു. വിദ്യാർഥികളുടെ കഴിവുകൾ വികസിപ്പിക്കാനും പ്രോത്സാഹനം നൽകാനുമായി സ്കൂൾ ഫിയസ്റ്റ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. എം.ഇ.എസ് ഇന്ത്യൻ സ്‌കൂൾ, നോബിൾ ഇന്‍റർനാഷനൽ സ്‌കൂൾ, ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്‌കൂൾ, ബിർള പബ്ലിക് സ്‌കൂൾ, ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ, ഖത്തർ ഇന്‍റർനാഷനൽ സ്‌കൂൾ, ഭവൻസ് പബ്ലിക് സ്‌കൂൾ, ഐഡിയൽ ഇന്ത്യൻ സ്‌കൂൾ, ഖത്തർ ഫിൻലാൻഡ് സ്‌കൂൾ, ഇബ്‌ൻ ഖൽദൂൺ പ്രെപ്പറ്ററി ബോയ്‌സ് സ്‌കൂൾ, അൽ ഖുവാർ സിമിപ്രെപ്പറ്ററി സ്‌കൂൾ, ദോഹ മോഡേൺ ഇന്ത്യൻ സ്‌കൂൾ, ദി സ്‌കോളേഴ്‌സ് ഇന്‍റർനാഷനൽ സ്‌കൂൾ, എം.ഇ.എസ് ഇന്‍റർനാഷനൽ സ്‌കൂൾ, ഒലീവ് ഇന്‍റർനാഷനൽ സ്‌കൂൾ, ഡൽഹി പബ്ലിക് സ്‌കൂൾ, സ്റ്റാഫോർഡ് ശ്രീലങ്കൻ സ്‌കൂൾ, അൽ ജസീറ അക്കാദമി, നോർഡ് ആഞ്ചെലിയ ഇന്‍റർനാഷനൽ സ്‌കൂൾ, ബംഗ്ലാദേശ് എം.എച്ച്.എം സ്‌കൂൾ, രാജഗിരി പബ്ലിക് സ്‌കൂൾ, ഗ്രീൻ വുഡ് ഇന്റർനാഷനൽ സ്‌കൂൾ, ഓക്സ്‌ഫോർഡ് ഇംഗ്ലീഷ് സ്കൂൾ, ലയോള ഇന്റർനാഷനൽ സ്‌കൂൾ, ലോയിഡൻസ് അക്കാദമി, ഇംഗ്ലീഷ് മോഡേൺ സ്കൂൾ, ബ്രില്യൻറ് ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ, സ്പ്രിങ് ഫീൽഡ് പ്രൈമറി സ്കൂൾ, മോഡേൺ ഇംഗ്ലീഷ് സ്കൂൾ, സുകയിന പ്രിപ്പറേറ്ററി ഗേൾസ് സ്കൂൾ എന്നീ സ്‌കൂളുകളിലെ വിദ്യാർഥികൾ മത്സരങ്ങളിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.