കടബാധ്യതയുള്ളവർക്ക് ആശ്വാസമേകാൻ ഖത്തർ ചാരിറ്റി
text_fieldsദോഹ: വലിയ സാമ്പത്തിക ബാധ്യതയിലുള്ള നൂറോളം പേരുടെ കടം തീർക്കാനുള്ള പദ്ധതിയുമായി ഖത്തർ ചാരിറ്റി. 9.8 കോടി റിയാലാണ് ഈയിനത്തിൽ ഖത്തർ ചാരിറ്റി ചെലവഴിക്കുന്നത്. ഖത്തർ ചാരിറ്റിയുടെ ‘റമദാൻ: ലീവ് യുവർ മാർക്ക്’ സംരംഭത്തിന്റെ ഭാഗമായാണ് വൻ കടക്കെണിയിലകപ്പെട്ടവർക്ക് ആശ്വാസമേകുന്ന പദ്ധതി നടപ്പാക്കുന്നത്.
46 കടബാധ്യതർക്കായി ആദ്യ ബാച്ചിൽ എട്ടു കോടി റിയാലാണ് ഖത്തർ ചാരിറ്റി ചെലവഴിക്കുക. ഇത് സംബന്ധിച്ച് ഖത്തർ ചാരിറ്റിയും ബന്ധപ്പെട്ട അധികാരികളും തമ്മിൽ ചർച്ച നടക്കും. രണ്ടാം ബാച്ചിൽ 54 കടബാധ്യതർക്കായി 1.8 കോടി ഖത്തർ റിയാലാണ് വകിയിരുത്തുന്നത്.
നിങ്ങളുടെ ഏറ്റവുമടുത്ത ബന്ധുക്കൾക്ക് ഇത് ചെലവഴിക്കണമെന്ന പ്രവാചകാധ്യാപനം ചൂണ്ടിക്കാട്ടി ഖത്തർ ചാരിറ്റി ചീഫ് ലോക്കൽ പ്രോഗ്രാം ഓഫിസർ ഫൈസൽ റാഷിദ് അൽ ഫിഹൈദയാണ് സംരംഭം പ്രഖ്യാപിച്ചത്.
റമദാൻ മാസത്തിന്റെ അവസാനത്തിൽ ഈദുൽ ഫിത്റിന് മുമ്പായി ഈ ചുമതലകൾ പൂർത്തിയാക്കുമെന്നും അവരുടെ കടം തീർക്കുന്നതിനും പ്രശ്നങ്ങൾ നീക്കം ചെയ്യുന്നതിനും അവരുടെ കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതിനുമായി ഈ തുക സംഭാവന ചെയ്യുമെന്നും ഖത്തർ ചാരിറ്റി വ്യക്തമാക്കി. കടം വീട്ടുന്ന നടപടികൾ സുഗമമാക്കുന്നതിനായി ഖത്തർ ചാരിറ്റി അതിന്റെ അൽ അഖ്റബൂൻ ആപ്പാണ് ഉപയോഗിക്കുന്നത്. കഴിഞ്ഞ വർഷം 158 കടക്കാരുടെ കടം തിരിച്ചടക്കുന്നതിനായി 68 ദശലക്ഷം റിയാലാണ് ഖത്തർ ചാരിറ്റി സംഭാവന നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.