കൊസോവോക്ക് മരുന്നും വെള്ളവുമായി ഖത്തർ ചാരിറ്റി
text_fieldsദോഹ: വിഷദുരന്തത്തിെൻറ ദുരിതം പേറുന്ന കൊസോവോയിലെ ആയിരങ്ങൾക്ക് ആശ്വാസവുമായി ഖത്തർ ചാരിറ്റി. കൊസോവോയിലെ ഡെചാൻ പ്രവിശ്യയിലുണ്ടായ വിഷദുരന്തത്തിൽ 5000ത്തോളം പേരാണ് ഇരകളായത്. കുടിവെള്ളം വഴി പടർന്നുവെന്ന് സംശയിക്കപ്പെടുന്ന ദുരന്തത്തിെൻറ കാരണങ്ങൾ കണ്ടെത്താൻ രാജ്യാന്തര ഏജൻസികളും സംഘങ്ങളും സജീവമായ അന്വേഷണം തുടരുന്നതിനിടെയാണ് മരുന്നും കുടിവെള്ളവുമായി ഖത്തർ ചാരിറ്റി രംഗത്തെത്തിയത്. പ്രാദേശിക ഭരണകൂടവുമായി സഹകരിച്ചാണ് മരുന്നും ചികിത്സയും കുടിവെള്ളവുമൊരുക്കിയത്. വിഷയത്തിൽ അടിയന്തരമായി ഇടപെട്ട ഖത്തർ ചാരിറ്റിക്ക് ഡെചാൻ മേയർ ബഷ്കിം റമോസാജ് നന്ദി അറിയിച്ചു.
രാജ്യത്തെ സാമൂഹിക -സന്നദ്ധ മേഖലയിലെ പ്രവർത്തനങ്ങൾക്കായി കഴിഞ്ഞ ഏപ്രിലിൽ ഖത്തർ ചാരിറ്റിയും കൊസോവോ സർക്കാറും തമ്മിൽ കരാറിൽ ഒപ്പുെവച്ചിരുന്നു. ഇതുപ്രകാരം പള്ളികൾ, കിണറുകൾ, ദരിദ്രകുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾ, 866 കുടുംബങ്ങളുടെ വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതു സംബന്ധിച്ചായിരുന്നു കരാർ. ഇതിനിടെയാണ് ജൂൺ പകുതിയോടെ രാജ്യത്തിെൻറ പടിഞ്ഞാറൻ മേഖല വിഷദുരന്തത്തിന് ഇരയായത്.
നിലവിൽ അനാഥ സംരക്ഷണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലകളിൽ 5000ത്തിലേറെ പേർക്ക് ഖത്തർ ചാരിറ്റിയുടെ സേവനങ്ങൾ ലഭ്യമാവുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.