Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightസംഘടനകളു​െട...

സംഘടനകളു​െട ചാർ​ട്ടേഡ്​ വിമാനങ്ങളും പറക്കുന്നു; ​െഎ.സി.ബി.എഫ്​ വിമാനം ഇന്ന്​

text_fields
bookmark_border
സംഘടനകളു​െട ചാർ​ട്ടേഡ്​ വിമാനങ്ങളും പറക്കുന്നു; ​െഎ.സി.ബി.എഫ്​ വിമാനം ഇന്ന്​
cancel

ദോഹ: ഇന്ത്യൻ സർക്കാർ, ഇന്ത്യൻ എംബസി, ഇരുരാജ്യങ്ങളിലെയും വ്യോമയാനമന്ത്രാലയങ്ങൾ തുടങ്ങി വിവിധ കേന്ദ്രങ്ങളിലെ നടപടിക്രമങ്ങൾ പൂർത്തിയായി. ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടനയായ ഇന്ത്യൻ കമ്മ്യൂണിറ്റി ബെനവലൻറ്​ ഫോറം (ഐ.സി.ബി.എഫ്​) ഏർപ്പെടുത്തിയ ആദ്യവിമാനം ജൂൺ 15ന്​ രാവിലെ 10.30ന്​ ബംഗളൂരുവിലേക്ക്​ പുറപ്പെടും. ടിക്കറ്റുകൾ യാത്രക്കാർക്ക്​ നൽകിക്കഴിഞ്ഞു. അവസാനനിമിഷത്തിൽ തങ്ങളു​െട നിയന്ത്രണത്തിലല്ലാത്ത സാ​ങ്കേതിക തടസങ്ങൾ വന്നിട്ടില്ലെങ്കിൽ വിമാനം ഇന്ന്​ പുറപ്പെടുമെന്ന്​ പ്രസിഡൻറ്​ പി.എൻ. ബാബുരാജൻ ‘ഗൾഫ്​മാധ്യമ’ത്തോട്​ പറഞ്ഞു. കർണാടകസർക്കാറുമായി ബന്ധപ്പെട്ട നടപടികൾ നേരത്തേ പൂർത്തിയായിട്ടുണ്ട്​. ‘ഗോ എയർ’ കമ്പനിയുമായാണ്​ ഐ.സി.ബി.എഫ്​ ഇക്കാര്യത്തിൽ സഹകരിക്കുന്നത്​. ഒരു വിമാനത്തിൽ 180 യാത്രക്കാരാണുണ്ടാവുക. നാല്​ സീറ്റ്​ കുഞ്ഞുങ്ങൾക്കും. മൊത്തം 184 സീറ്റുകൾ. പുറകിലെ വരിയിലുള്ള ചില സീറ്റുകൾ ഒഴിച്ചിടും. 

യാത്രക്കിടയിൽ ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരെ മാറ്റിയിരുത്താനുള്ള താൽകാലിക സമ്പർക്ക വിലക്ക്​ സ്​ഥലമാണ്​ ഇത്തരത്തിൽ സീറ്റുകൾ ഒഴിച്ചിട്ട്​ ക്രമീകരിക്കുക. 980 റിയാൽ ആണ്​ ബംഗളൂരിവിലേക്കുള്ള ടിക്കറ്റ്​ നിരക്ക്​. ആകെയുള്ളതിൽ പത്ത്​ സീറ്റുകൾ അർഹരായ സാമ്പത്തികപ്രയാസമനുഭവിക്കുന്നവർക്കാണ്​ നൽകുന്നത്​. ഇന്ത്യൻ എംബസിയിൽ പേര്​ ചേർത്തവരിൽ നിന്ന്​ തെരഞ്ഞെടുത്തവരെയാണ്​ വിമാനത്തിൽ പരിഗണിക്കുന്നത്​. ‘ഗോ എയർ’ നൽകിയ മൊത്തം നിരക്ക്​ തുല്യമായി വീതിക്കുന്ന തരത്തിലാണ്​ ടിക്കറ്റ്​ നിരക്കെന്നും അദ്ദേഹം പറഞ്ഞു. 
കണ്ണൂരിലേക്കും കൊച്ചിയിലേക്കുമുള്ള വിമാനങ്ങൾ ജൂൺ 20നുള്ളിൽ പറത്താൻ കഴിയുമെന്നാണ്​ പ്രതീക്ഷ. കണ്ണൂർ വിമാനം 19ന്​ ​പോകാനാണ്​ ശ്രമിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം, മറ്റ്​ സാ​ങ്കേതിക തടസങ്ങൾ സംഭവിച്ചില്ലെങ്കിൽ ഖത്തറിൽ നിന്ന്​ വിവിധ സംഘടനകൾ ഒരുക്കിയ ചാർ​​ട്ടേഡ്​ വിമാനങ്ങളും ഉടൻ പറക്കും. ചാർ​ട്ടേഡ്​ വിമാനത്തിൽ യാത്ര ചെയ്യുന്നവർക്ക്​ മുൻകൂർ കോവിഡ്​ ടെസ്​റ്റ്​ നിർബന്ധമാക്കിയ നടപടി കേരളസർക്കാർ അതിനുള്ളിൽ പിൻവലിക്കുമെന്നാണ്​ പ്രതീക്ഷ. കോൺഗ്രസിൻെറ പ്രവാസി സംഘടനയായ ഇൻകാസ്​ ഏർപ്പാടാക്കിയ വിമാനം ഉടൻ പറക്കുമെന്ന്​ പ്രസിഡൻറ്​ സമീർ ഏറാമല പറഞ്ഞു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്​. 

ഇന്ത്യൻ എംബസി അടക്കമുള്ള വിവിധ അധികൃതർ തുടക്കം മുതൽ തന്നെ മികച്ച സഹായങ്ങളാണ്​ ഇക്കാര്യത്തിൽ നൽകിയത്​. അർഹരായ ചില യാത്രക്കാർക്ക്​ സൗജന്യനിരക്കിലാണ്​ ടിക്കറ്റ്​അനുവദിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇൻഡിഗോയുമായാണ്​ ഇൻകാസ്​ സഹകരിക്കുന്നത്​. 170 യാത്രക്കാരാണുണ്ടാവുക. കെ.എം.സി.സിയുടെ ചാർ​ട്ടേഡ്​ വിമാനങ്ങൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും യാത്രക്കാരുടെ പട്ടികയുടെ കാര്യത്തിൽ ഡൽഹിയിൽ നിന്നുള്ള അറിയിപ്പിനായി​ കാത്തിരിക്കുകയാണെന്നും പ്രസിഡൻറ്​ എസ്​.എ.എം. ബഷീർ പറഞ്ഞു. ജൂൺ 20ന്​ ശേഷം വിമാനത്തിന്​ പറക്കാൻ കഴിയുമെന്നാണ്​ നിലവിലുള്ള പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. വെൽഫെയർ പാർട്ടിയു​െട പ്രവാസി സംഘടനയായ ഖത്തർ കൾച്ചറൽ ഫോറത്തിൻെറ ചാർ​ട്ടേഡ്​ വിമാനങ്ങൾ ജൂൺ 24നോ 25നോ പറത്താനാകുമെന്നാണ്​ ഇപ്പോൾ പ്രതീക്ഷിക്കുന്നതെന്ന്​ പ്രസിഡൻറ്​ ഡോ. താജ്​ ആലുവ പറഞ്ഞു. 

‘ഗോ എയറു’മായാണ്​ സഹകരിക്കുന്നത്​. ആകെ അഞ്ചുവിമാനങ്ങൾക്കാണ്​ ശ്രമിക്കുന്നത്​. 180 യാത്രക്കാരാണ്​ ഒരു വിമാനത്തിൽ ഉണ്ടാവുക. 
യാത്രക്കാർക്ക്​ സാധ്യമാകുന്നതരത്തിൽ നിരക്ക്​ കുറച്ചായിരിക്കും ടിക്കറ്റ്​ നൽകുന്നത്​. കോവിഡ് പ്രതിസന്ധിയിൽ നാട്ടിലേക്കെത്താൻ പ്രയാസപ്പെടുന്ന പ്രവാസികൾക്ക് വേണ്ടി കൾച്ചറൽ ഫോറം ഏർപ്പെടുത്തുന്ന ചാർട്ടേഡ് ഫ്ലൈറ്റുകളിൽ ഒന്ന്​ ഏറ്റവും അർഹരായ ആളുകൾക്കായി പൂർണമായും സൗജന്യമായാണ്​ ഒരുക്കുക. കോവിഡ് രോഗവിമുക്തി നേടിയ താഴ്ന്ന വരുമാനക്കാർ, ഗാർഹിക ജോലിക്കാരായ അർഹരായ വനിതകൾ, ഓൺ അറൈവൽ വിസ, ബിസിനസ് വിസ എന്നിവയിൽ ഖത്തറിൽ വന്ന് തിരിച്ച് പോകാൻ പ്രയാസപ്പെടുന്ന സ്ത്രീകൾ, ജോലി നഷ്​ടപ്പെട്ട രോഗികളായ താഴ്ന്ന വരുമാനക്കാർ തുടങ്ങിയ മുൻഗണനകൾ വെച്ച് ഇതിനകം ലഭിച്ച അപേക്ഷകളിൽ ഏറ്റവും അർഹരായ ആളുകളെയാവും സൗജന്യ യാത്രക്ക് തിരഞ്ഞെടുക്കുകയെന്നും ഡോ. താജ്​ ആലുവ പറഞ്ഞു. നേരത്തേ ഖത്തറിൽ നിന്ന്​ വിവിധ കമ്പനികളുടെ ചാർ​ട്ടേഡ്​ വിമാനങ്ങൾ കേരളത്തിലേക്കടക്കം പോയിരുന്നു. 
ഖത്തറിൽ കുടുങ്ങിയ തങ്ങളുടെ തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിനാണ്​ കമ്പനികൾ ഇത്തരം വിമാനങ്ങൾ ഒരുക്കിയത്​.

വന്ദേഭാരത്​ മിഷൻ: മടങ്ങാനായത്​ 3506 പേർക്ക്
ഇതുവരെ 40000ലധികം പ്രവാസികളാണ് ഇന്ത്യയിലേക്ക് മടങ്ങുന്നതിന് ഇന്ത്യൻ എംബസിയിൽ രജിസ്​റ്റർ ചെയ്തിരിക്കുന്നത്​. ജൂൺ ഒമ്പതു വരെ ഖത്തറിൽ നിന്നും ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കായി 21 വിമാനങ്ങളാണ് വന്ദേഭാരത് മിഷനിൽ പുറപ്പെട്ടത്​. ഇതിൽ 3506 പേർക്ക്​ മാത്രമാണ്​ നാടണയാനായത്​. 98 കുഞ്ഞുങ്ങളും ഇതിലുൾപ്പെടും. 
ഇതിനാലാണ്​ അർഹരായ ആളുകളെ നാട്ടിലെത്തിക്കാനായി വിവിധ സംഘടനകൾ ചാർ​ട്ടേർഡ്​ വിമാനങ്ങൾക്കായി ശ്രമം ഊർജിതമാക്കിയത്​.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatarexpatriategulf newsmalayalam newschartered flight
News Summary - qatar; chartered flight icbf -gulf news
Next Story