'ഡോം' ഖത്തർ ശിശുദിന പരിപാടി ഇന്ന്; ജി.എസ് പ്രദീപ് മുഖ്യാതിഥിയാവും
text_fieldsദോഹ: ഡയസ്പോറ ഓഫ് മലപ്പുറം സ്റ്റുഡൻസ് രൂപീകരണവും ശിശു ദിനാചരണ പരിപാടികളും ഇന്ന് വൈകുന്നേരം നടക്കും. 5 30ന് സൂം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിക്കുന്നു പരിപാടിയി പ്രമുഖ ടി.വി ആർട്ടിസ്റ്റ് ജി.എസ് പ്രദീപ് പരിപാടിയിൽ മുഖ്യാതിഥിയായിരിക്കും. സാമൂഹിക സാംസ്കാരിക മേഖലയിലെ ഖത്തറിലെ പ്രമുഖരും വിവിധ ഇന്ത്യൻ സ്കൂളുകളെ പ്രതിനിധീകരിച്ച് ഹെഡ് ബോയ് ഹെഡ് ഗേൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കും. വിവിധ ഇന്ത്യൻ സ്കൂളുകളിലെ കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ നടക്കും.ചടങ്ങിൽ സ്റ്റുഡൻസ് വിങ്ങ് പ്രഖ്യാപനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ചിൽഡ്രൻസ്ഡേയോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി 2500ഓളം വിദ്യാർഥികളെ പങ്കെടുപ്പിച്ച് വിവിധ കാറ്റഗറികളിലായി ഓൺലൈൻ ചിത്രരചന, പ്രബന്ധ രചന മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. ഇവയുടെ ഫലങ്ങളും പരിപാടിയിൽ പ്രഖ്യാപിക്കും.
കൂടുതൽ വിവരങ്ങൾക്ക് നാബ്ഷാ മുജീബുമായി (3028 3826) ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.
(ZoomID:823 6272 8874, Password: 2021)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.