Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖത്തർ പൗരന്മാർക്ക്​...

ഖത്തർ പൗരന്മാർക്ക്​ ഇനി അമേരിക്കൻ യാത്രക്ക്​ വിസ വേണ്ട; 90 ദിവസം വരെ താമസിക്കാം

text_fields
bookmark_border
Qatar citizens travel visa
cancel

ദോഹ: ഖത്തരി പൗരന്മാർക്ക് ഇനി അമേരിക്കയിലേക്ക്​​ വിസയില്ലാതെ തന്നെ യാത്ര ചെയ്യാം. വിസ രഹിത പ്രവേശനം അനുവദിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഖത്തറിനെയും ഉൾപ്പെടുത്തിയതായി ​അമേരിക്കൻ ഹോംലാൻഡ്​ സെക്യൂരിറ്റി അറിയിച്ചു. ഇതാദ്യമായാണ്​ ഒരു ഗൾഫ്​ രാജ്യത്തെ വിസ രഹിത പ്രോഗ്രാമിൻെറ ഭാഗമാക്കുന്നത്​.

ഡിസംബർ ഒന്ന്​ മുതൽ പ്രാബല്ല്യത്തിൽ വരുന്ന പദ്ധതി പ്രകാരം ഖത്തരി പൗരന്മാർക്ക്​ അമേരിക്കയിലെത്തി 90 ദിവസം വരെ വിസയില്ലാതെ താമസിക്കാം. ഇരു രാജ്യങ്ങളും തമ്മിലെ ശക്​തമായ ഉഭയകക്ഷി, നയതന്ത്ര, സുരക്ഷാ സൗഹൃദത്തിൻെറ ഭാഗമായാണ്​ അപൂർവം രാജ്യങ്ങൾക്ക്​ മാത്രം ഇടം പിടിച്ച വിസ രഹിത പ്രവേശനം പട്ടികയിൽ ഖത്തറിനെയും ഉൾപ്പെടുത്തിയത്​.

അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആൻറണി ബ്ലിങ്കൻെറ നിർദേശ പ്രകാരം ഖത്തറിനെയും വിസ രഹിത ​പ്രോഗ്രാം (വി.ഡബ്ല്യൂ.പി) രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയതായി ആഭ്യന്തര സുരക്ഷാ സെക്രട്ടറി അലയാന്ദ്രോ മയോർകാസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Visatravel VisaAmerica VisitQatar citizen
News Summary - Qatar citizens travel visa US Visit
Next Story