വരുന്നു, ക്ലാസിക് കാറുകളുടെ പ്രദർശന മേളം
text_fieldsദോഹ: പഴയകാലത്ത് നിരത്തുകളിലെ രാജാക്കന്മാരായി വിലസിയ ക്ലാസിക് കാറുകളുടെ പ്രദർശനവും മത്സരവുമായി ഖത്തർ ക്ലാസിക് കാർ അസോസിയേഷൻ. നവംബർ 27 മുതൽ ഡിസംബർ രണ്ടു വരെ നടക്കുന്ന ക്ലാസിക് കാർ പ്രദർശന, മത്സരത്തിൽ 70ഓളം ക്ലാസിക് വാഹനങ്ങൾ അണിനിരക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽ ഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ഗൾഫ് മേഖലയിലെ ക്ലാസിക് കാർ പ്രേമികളുടെ പ്രധാന പ്രദർശനത്തിന് ഖത്തർ വേദിയൊരുക്കുന്നത്. അടുത്തയാഴ്ച ആറു ദിവസങ്ങളിലായി നടക്കുന്ന പ്രദർശനത്തിന് പേളിലെ മദീന സെൻട്രൽ ഏരിയ വേദിയൊരുക്കും.
വിവിധ രാജ്യങ്ങളിൽ നിന്നായുള്ള ക്ലാസിക് കാർ ഉടമകളായ 130ഓളം പേരുടെ അപേക്ഷയിൽ നിന്നാണ് 70 കാറുകൾ തിരഞ്ഞെടുത്തത്. വിവിധ വിഭാഗങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ 18 വിജയികളെ തിരഞ്ഞെടുക്കും. ആകർഷകമായ സമ്മാനങ്ങളാണ് കാർ ഉടമകളെ കാത്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.