കത്തുന്ന ചൂട്: മുന്നറിയിപ്പുമായി ആരോഗ്യ വിദഗ്ധർ
text_fieldsദോഹ: പെരുന്നാൾ ആഘോഷങ്ങളും മധ്യവേനലവധിയും ഒരുമിക്കുകയും അന്തരീക്ഷത്തിൽ താപനില കുത്തനെ ഉയരുകയും ചെയ്ത സാഹചര്യത്തിൽ മുന്നറിയിപ്പുമായി ആരോഗ്യമേഖലയിലെ വിദഗ്ധർ. കടുത്ത ചൂടിൽ ആരോഗ്യപ്രശ്നങ്ങളും രോഗങ്ങളും വരുന്നത് തടയുന്നതിന് ആരോഗ്യകരമായ ഭക്ഷണം കൂടുതൽ കഴിക്കുന്നതോടൊപ്പം സോഫ്റ്റ് ഡ്രിങ്കുകൾ ഒരിക്കലും ഉപയോഗിക്കരുതെന്നും ഹമദ് ജനറൽ ആശുപത്രിയിലെ എമർജൻസി വകുപ്പ് കൺസൾട്ടൻറ് ഡോ. എൽതയിബ് യൂസുഫ് പറഞ്ഞു. പ്രാതൽ ഒരിക്കലും ഒഴിവാക്കരുതെന്നും ദിവസവും കൂടുതൽ ജലപാനം ചെയ്യണമെന്നും അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
കഴിഞ്ഞ ദിവസം ഹമദിലെ അടിയന്തിര വിഭാഗത്തൽ 685 കേസുകളാണ് വിവിധ രോഗങ്ങളാൽ രേഖപ്പെടുത്തിയതെന്നും അതിൽ ആറാളുകൾക്ക് ഹൃദയസംബന്ധമായ രോഗമായിരുന്നുവെന്നും കൂടാതെ വയർസംബന്ധമായ അസുഖങ്ങളും വിവിധ കാരണങ്ങളാൽ േട്രാമ ആവശ്യമായവരും ഉണ്ടായിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിർജലീകരണവും തളർച്ചയും അതിലുൾപ്പെട്ടിരുന്നതായും ഡോ. യൂസുഫ് സൂചിപ്പിച്ചു. ആശുപത്രിയിലെത്തിയവരിലധികവും യുവാക്കളായിരുന്നുവെന്നും ചർദ്ധി, തലകറക്കം, ദഹനതടസം, മധുരവും എണ്ണയും കലർന്ന ഭക്ഷ്യപദാർഥങ്ങൾ അധികമായി ഉപയോഗിച്ചത് മൂലം ദഹനക്കേട് പിടിപെടുക തുടങ്ങിയവയാണ് അവയിലധിക പേർക്കും ബാധിച്ചിരിക്കുന്നതെന്നും പറഞ്ഞ യൂസുഫ്, ആഘോഷ സീസണായതിനാൽ അമിത ഭക്ഷ്യഉപഭോഗം കുറക്കണമെന്നും കഴിയുന്നതും ജങ്ക് ഫുഡ്് വിഭവങ്ങൾ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.
അന്തരീക്ഷത്തിൽ താപനില കൂടുന്നതിനാൽ നിർജലീകരണം സംഭവിക്കാനിടയുണ്ടെന്നും അതിനാൽ കൂടുതൽ ജലം കുടിക്കണമെന്നും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും ഡോ. യൂസുഫ് ആവശ്യപ്പെട്ടു. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ പോഷണമേറിയ ഭക്ഷ്യവിഭവങ്ങൾ അധികമായി കഴിക്കണമെന്നും കൂടുതൽ ഉപ്പ്, മധുരം എന്നിവ കലർന്ന ഭക്ഷണം, ഉയർന്ന ഫാറ്റി ഫുഡ് എന്നിവ ഒഴിവാക്കണമെന്നും ഇത് ഗ്യാസ് സംബന്ധമായ അസുഖങ്ങൾക്ക് കാരണമാകുന്നുവെന്നും വൈറ്റ് െബ്രഡ്, വൈറ്റ് റൈസ്, പാസ്ട്രീസ് തുടങ്ങിയ ഒഴിവാക്കണമെന്നും അത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ഉയർത്തുന്നുവെന്നും ഭക്ഷണസാധനങ്ങൾ കഴിവതും റെഫ്രിജറേറ്ററിൽ സൂക്ഷിക്കണമെന്നും തുറന്നിടരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.