ഖത്തർ കമ്യുണിറ്റി ലോകകപ്പ്: ഇന്ത്യൻ ടീം ജഴ്സി പുറത്തിറക്കി
text_fieldsദോഹ: ഖത്തറിൽ നടക്കുന്ന കമ്യൂണിറ്റി ലോകകപ്പ് ഫുട്ബാളിനുള്ള ഇന്ത്യൻ ടീമിൻെറ ജഴ്സി അംബാസഡർ ഡോ. ദീപക് മിത്തൽ പുറത്തിറക്കി. ഒക്ടോബർ ഒന്നിന് ഇംഗ്ലണ്ട് 'എ' ടീമിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഖത്തർ ലോകകപ്പിൻെറ സംഘാടകരായ സുപ്രിം കമ്മിറ്റി ഫോർ ഡെലിവറി ആൻറ് ലെഗസിക്കു കീഴിൽ ഖത്തർ കമ്യുണിറ്റി ഫുട്ബാൾ ലീഗാണ് ടൂർമെൻറ് സംഘടിപ്പിക്കുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നുള്ള അമേച്വർ താരങ്ങൾ അണിനിരക്കുന്ന ടീമുകളെ ഉൾപ്പെടുത്തിയാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഒക്ടോബർ ഒന്നിന് അൽ റയ്യാൻ പരിശീലന ഗ്രൗണ്ടിലാണ് മത്സരം. വിവിധ രാജ്യങ്ങളിൽ നിന്നായി 48 കമ്യൂണിറ്റി ടീമുകൾ ടൂർണമെൻറിൽ മത്സരിക്കുന്നുണ്ട്.
ഇന്ത്യൻ സ്പോർട്സ് സെൻറർ പിന്തുണയോടെ സിറ്റി എക്സ്ചേഞ്ച് ഫുട്ബാൾ ക്ലബാണ് ഇന്ത്യൻ കമ്യുണിറ്റി ടീമായി കളത്തിലിറങ്ങുന്നത്. സിറ്റി എക്സ്േചഞ്ച്, റിയ മണി ട്രാൻസ്ഫർ എന്നിവരാണ് ടീമിൻെറ സ്പോൺസർമാർ.
ജഴ്സി പ്രകാശന ചടങ്ങിൽ ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഡോ. മോഹൻ തോമസ്, ചീഫ് കോർഡിനേറ്റിങ് ഓഫീസർ അട്ല മോഹൻ, സിറ്റി എക്സ്ചേഞ്ച് ഹെഡ് ഓഫ് ഓപറേഷൻസ് ഷാനിബ് ശംസുദ്ദീൻ, ബി.ഡി.എം ഹുസൈൻ അബ്ദുല്ല, ഐ.എസ്.സി ഫുട്ബാൾ ഇൻചാർജ് ജോൺ ദേസ, ടീം ക്യാപ്റ്റൻ സതീഷ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.