ഖത്തർ ഉപരോധം: പ്രത്യാഘാതം അടിവരയിട്ട് ആംനസ്റ്റി റിപ്പോർട്ട്
text_fieldsദോഹ: കഴിഞ്ഞ ആറ് മാസത്തിലധികമായി തുടരുന്ന ഖത്തറിന് മേലുള്ള ഉപരോധവും മനുഷ്യാവകാശ ധ്വംസനവും അതീവ ഗൗരവത്തോടെ നിരീക്ഷിച്ച് വരികയാണെന്ന് ആനസ്റ്റി ഇൻറർനാഷനൽ. ആറ് മാസത്തെ ഉപരോധത്തിന് ശേഷം പുറത്തിറക്കിയ പ്രത്യേക റിപ്പോർട്ടിലാണ് ആംനസ്റ്റി ഇക്കാര്യം വ്യക്തമാക്കിയത്. സ്വദേ ശികളും വിദേശികളും ഒരു പോലെ ഉപരോധത്തിെൻറ ദുരിതം അനുഭവിക്കുന്നതായി റിപ്പോർട്ട് വിലയിരുത്തുന്നു. ഉപരോധ രാജ്യങ്ങളിലുള്ള ഖത്തരികളുടെ ഉടമസ്ഥതയിലുള്ള വസ്തുവഹകൾക്ക് പോലും സംരക്ഷണം നൽകാത്ത നിരവധി സംഭവങ്ങൾ ഉണ്ട്. ഈ രാജ്യങ്ങളിലെ ഖത്തരികളുമായി ബന്ധമുള്ള കുടുംബങ്ങളുടെ സ്വൈര്യ വിഹാരത്തിന് രാജ്യങ്ങൾ കർശന നിയന്ത്രണമാണ് വരുത്തിയിട്ടുളളത്.
ബന്ധുക്കളെ പരസ്പരം കാ ണുന്നതിനുള്ള അനുമതി പോലും നിഷേധിക്കുന്നതായി ആംനസ്റ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യത്തിൽ ഈ രാജ്യങ്ങളിലേക്ക് പോകുന്നതിനും അവിടെയുള്ളവർക്ക് ഖത്തറിലേക്ക് വരുന്നതിനും വ ലിയ പ്രയാസം സൃഷ്ടിക്കുന്നതായാണ് റിപ്പോർട്ടിൽ പറയുന്നത്.
പുണ്യ ഗേഹങ്ങൾ സ്ഥിതി ചെയ്യുന്ന മക്ക, മദീന എന്നിവിടങ്ങളിലേക്കുള്ള യാത്രക്ക് പോലും തടസ്സം നേരിടുന്നു. ഖത്തറിന് അനുകൂലമായി അഭിപ്രായ പ്രകടനം നടത്തുന്നവർക്ക് പിഴയും ശിക്ഷയും ചുമത്തി കൊണ്ടുള്ള ഉപരോധ രാജ്യങ്ങളുടെ നടപടി അഭിപ്രായ സ്വ തന്ത്ര്യ നിഷേധമാണെന്ന് വിലയിരുത്തിയ സംഘടന ഇത്തരം നടപടികളിൽ നിന്ന് പിൻമാറണമെന്ന് ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.