ഉപരോധം: ഖത്തർ സാമ്പത്തിക മേഖലയിൽ കരുത്തുനേടിയെന്ന് സാമ്പത്തിക–വാണിജ്യ മന്ത്രി
text_fieldsദോഹ: രാജ്യത്തിന് മേൽ ഉപരോധം ആരംഭിച്ച് നാലര മാസം പിന്നിടുമ്പോൾ രാജ്യം സാമ്പത്തിക േമഖലയിൽ വലിയ തോതിൽ കരുത്ത് നേടിയതായി സാമ്പത്തിക–വാണിജ്യ വകുപ്പ് മന്ത്രി ശൈഖ് അഹ്മദ് ബിൻ ജാസിം ബിൻ മുഹമ്മദ് ആൽഥാനി. സ്വയംപര്യാപ്തത നേടുന്നതിന് വേണ്ടിയുള്ള ശ്രമങ്ങൾ ഇക്കാലയളവിൽ ഉൗർജിതമായ തായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം ശ്രീലങ്ക–ഖത്തർ വ്യാപാര വ്യവസായ പ്രമുഖരുമായുള്ള കൂടി ക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്ഥിരമായി എല്ലാ കാര്യങ്ങൾക്കും മറ്റുള്ളവരെ ആശ്രയിച്ചിരുന്ന അവസ്ഥയിൽ നിന്ന് സ്വയം ശക്തിപ്പെടണമെന്ന വികാരം ഇക്കാലയളവിൽ സൃഷ്ടിക്കപ്പെട്ടതായി അദ്ദേഹം അ ഭിപ്രായപ്പെട്ടു. രാജ്യത്തിനകത്തുള്ള േസ്രാതസ്സുകൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന തോന്നൽ പൊ തുവെ വളർന്ന് വന്നതായും മന്ത്രി അറിയിച്ചു. ഹമദ് തുറമുഖം കമ്മീഷൻ ചെയ്തത് ഇറക്കുമതിയിൽ വലിയ ഉണർവാണ് നൽകിയത്.
ആഗോള വ്യാപകമായി നൂറ്റമ്പത് രാജ്യങ്ങളിൽ നിന്ന് നേരിട്ട് സർവീസ് നടത്താൻ കഴി യുന്നതാണ് പുതിയ സംവിധാനം. മേഖലയിലെ ഏറ്റവും വലിയ തുറമുഖങ്ങളിലൊന്നാണ് ഹമദ് തുറമുഖം. ലോക വിപണയുമായി രാജ്യത്തെ ബന്ധിപ്പിക്കാൻ ഹമദ് തുറമുഖത്തിന് സാധിച്ചതായും ശൈഖ് അഹ്മദ് ആ ൽഥാനി അറിയിച്ചു. പ്രദേശിക ഉൽപ്പന്നങ്ങളുടെ വളർച്ച മുൻ വർഷത്തേക്കാൾ എഴുപത് ശതമാനം വർധിച്ചി രിക്കുന്നു. സ്വദേശികൾക്കും വിദേശികൾക്കും വാണിജ്യ–വ്യവസായ മേഖലകളിൽ സംരംഭങ്ങൾ ആരംഭിക്കുന്ന തിനുള്ള നടപടികൾ ഏറെ എളുപ്പമാക്കിയതായി അറിയിച്ച മന്ത്രി കൂടുതൽ നിക്ഷേപങ്ങൾ രാജ്യത്തേക്ക് വരും ദിവസങ്ങളിൽ എത്തുമെന്ന് അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.