ഉപാധികളില്ലാത്ത ചർച്ചകൾക്ക് തയാറാണെന്ന് ഖത്തർ വീണ്ടും
text_fieldsദോഹ: ഗൾഫ് പ്രതിസന്ധി മൂന്ന് മാസം പിന്നിട്ടിരിക്കെ പരിഹാരത്തിന് പ്രത്യേക ഫോർമുലകളൊന്നും ഉരുത്തിരിഞ്ഞില്ല. ഈ സാഹചര്യത്തിൽ ഉപാധികളില്ലാത്ത തുറന്ന ചർച്ചക്ക് തയാറാണെന്ന് വീണ്ടും വ്യക്തമാക്കി ഖത്തർ രംഗത്തുവന്നു. ജനീവയിൽ നടന്ന മനുഷ്യവകാശ സമ്മേളനത്തിൽ സംസാരിച്ച ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയാണ് ഇക്കാര്യം ആവർത്തിച്ചത്.
രാജ്യത്തിെൻറ പരമാധികാരത്തിന് കോട്ടംതട്ടാത്ത ഏത് വിഷയത്തിലും ചർച്ചയാവാം. എന്നാൽ ഉപാധികളുമായി ചർച്ചക്ക് വന്നാൽ അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ ടെലിഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് ഖത്തർ വാർത്താഏജൻസി നൽകിയ വാർത്ത പൂർണമായും ശരിയാണ്. എന്നാൽ സംസാരിച്ച് അര മണിക്കൂറിനകം തന്നെ സൗദി നിലപാട് മാറ്റിയതിെൻറ കാരണം അറിയില്ലെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി.
അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപുമായി നടന്ന ചർച്ചക്ക് പിന്നാലെ അദ്ദേഹത്തിെൻറ കൂടി താൽപര്യമാണ് ഈ സംസാരം നടന്നത്. പിന്നെ മിനിറ്റുകൾക്കകം സൗദി പിന്നോട്ട് പോയതിെൻറ കാരണം വ്യക്തമല്ലെന്നും അദ്ദേഹം അറിയിച്ചു. യമനിലെ സഖ്യ സേനയോടൊപ്പം തങ്ങൾ സഹകരിച്ചത് ജി.സി.സിയുടെ സുരക്ഷ പരിഗണിച്ചാണ്. തങ്ങളുടെ സൈന്യം സൗദി അതിർത്തിയിൽ നിലയുറപ്പിച്ചത് അതിന് വേണ്ടിയാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
കുവൈത്ത് മുൻകൈ എടുത്ത് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങമായി പൂർണാർഥത്തിൽ സഹകരിക്കുമെന്ന് അറിയിച്ച വിദേശകാര്യ മന്ത്രി ഉപരോധം കാരണമായി ഉണ്ടായ പ്രതിസന്ധി നിർണയിക്കാൻ കഴിയാത്തതാണെന്നും വ്യക്തമാക്കി. രാജ്യാന്തര നിയമങ്ങളെ അവഗണിച്ച് ഖത്തറിന് മേൽ അടിച്ചേൽപ്പിച്ച ഉപരോധം വലിയ തോതിലാണ് രാജ്യത്തെ ബാധിച്ചത്. അയൽ രാജ്യങ്ങളുമായി പല വിധത്തിൽ ബന്ധപ്പെട്ടിരുന്ന സ്വദേശികൾക്കുണ്ടായ നഷ്ടം വിവരിക്കാൻ കഴിയാത്തതാണ്. 26,000ലധികം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യം ഭീകവാദത്തെ എന്നും എതിർത്ത് പോന്നിട്ടുണ്ട്. മറിച്ചുള്ള ആരോപണം കെട്ടിച്ചമച്ചതാണെന്നും അടിസ്ഥാനമില്ലാത്തതാണെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു. രാജ്യത്തിന് മേൽ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ ഉന്നയിച്ച് സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ നടത്തുന്ന ശ്രമങ്ങളെ മന്ത്രി അപലപിച്ചു. ഇത്തരം നീക്കം മേഖലയിലെ ജനങ്ങളെ വിഭജിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഉപരോധത്തിെൻറ ദുരിതം അനുഭവിക്കുന്നത് ഖത്തറിലുള്ളവർ മാത്രമല്ല. ഉപരോധ രാജ്യങ്ങളിലെ ജനങ്ങളും തുല്യദുരിതം അനുഭവിക്കുന്നവരാണ്. സ്വന്തക്കാരും ബന്ധുക്കളും അടക്കം പരസ്പരം ബന്ധമുള്ളവർ ഈ രാജ്യങ്ങളിലെല്ലാമുണ്ട്. ഇവരുടെ സ്വതന്ത്ര വിഹാരത്തെയാണ് ഉപരോധം തടഞ്ഞതെന്നും വിദേശകാര്യ മന്ത്രി കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.