വാഹനപ്രേമികൾക്കായി ഖത്തർ കസ്റ്റം ഷോ ഇന്നു മുതൽ
text_fieldsദോഹ: മോട്ടോർ വാഹനേപ്രമികൾക്ക് ആവേശം പകരുന്ന ഖത്തർ കസ്റ്റം ഷോ -2021നു ഇന്നു തുടക്കം. ഖത്തർ റേസിങ് ക്ലബിൽ സോൾ റൈഡേഴ്സ് മോട്ടോർസൈക്കിൾസ് ക്ലബാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. കാറുകളും ബൈക്കുകളുമുൾപ്പെടെ വ്യത്യസ്ത ഇനങ്ങളിൽ പെടുന്ന നൂറുകണക്കിന് മോട്ടോർ വാഹനങ്ങളാണ് പ്രദർശനത്തിൽ അണിനിരത്തുന്നത്. ശനിയാഴ്ച അവസാനിക്കും.
കാറുകൾക്കും ബൈക്കുകൾക്കും വിവിധ കാറ്റഗറികളിലായി മത്സരവും ഉണ്ട്. പ്രദർശനത്തിനെത്തുന്നവർക്ക് തങ്ങൾക്കിഷ്ടപ്പെട്ട വാഹനങ്ങൾ അടുത്തുനിന്ന് കാണാനും പരിചയപ്പെടാനുമുള്ള സുവർണാവസരമാണ് ലഭിക്കുന്നത്. അതോടൊപ്പം റേസിങ് ക്ലബിൽ ഡ്രാഗ് റേസുകൾ കാണുന്നതിനും അവസരമുണ്ടാകും. വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് മൂന്നു മുതൽ രാത്രി 10 വരെയാണ് പ്രധാന പരിപാടികൾ. ഗേറ്റ് നമ്പർ രണ്ടിലൂടെ പ്രവേശനം സൗജന്യമാണ്.
വെള്ളിയാഴ്ച ഉച്ചക്കു ശേഷം 'താങ്ക്യൂ കുവൈത്ത്' എന്ന പേരിൽ വമ്പൻ മോട്ടോർ സൈക്കിൾ പരേഡും സംഘാടകർ ആസൂത്രണം ചെയ്തിട്ടുണ്ട്. ഖത്തർ സ്പോർട്സ് ക്ലബിൽനിന്നും ഉച്ചക്ക് രണ്ടിന് ആരംഭിച്ച് കോർണിഷ്, ജി-റിങ് റോഡിലൂടെ റേസിങ് ക്ലബിൽ സമാപിക്കുന്നതാണ് പരേഡ്. 400നടുത്ത് ബൈക്കുകൾ പരേഡിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.