അന്തർദേശീയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി ഖത്തർ ഡെവലപ്മെൻറ് ഫണ്ട്
text_fieldsദോഹ: രണ്ട് ഖത്തർ സ്ഥാപനങ്ങളിൽ പഠിക്കുന്ന അന്തർ ദേശീയ വിദ്യാർഥികൾക്ക് സ്കോളർഷിപ്. ഇതുമായി ബന്ധപ്പെട്ട് ഖത്തർ ഡെവലപ്മെൻറ് ഫണ്ട് (ക്യൂ.എഫ്.എഫ്.ഡി) രണ്ട് കരാറുകളിൽ ഒപ്പുവെച്ചു. ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസ്, ലുസൈൽ യൂനിവേഴ്സിറ്റി എന്നീ സ്ഥാപനങ്ങളുമായാണ് ഖത്തർ സ്കോളർഷിപ് പദ്ധതിക്ക് കീഴിൽ ഖത്തർ ഡെവലപ്മെൻറ് ഫണ്ട് കരാറുകൾ ഒപ്പുവെച്ചത്.
രാജ്യാന്തര വികസന മേഖലയിൽ ഖത്തർ മുന്നോട്ടുവെക്കുന്ന ലക്ഷ്യങ്ങൾ കരസ്ഥമാക്കാൻ ഖത്തറിലെ വിദ്യാഭ്യാസ അടിസ്ഥാന മേഖലയിൽ നിക്ഷേപം നടത്തുന്നതിെൻറ ഭാഗമാണ് കരാറുകളെന്ന് ക്യൂ.എഫ്.എഫ്.ഡി പ്രോജക്ട്സ് ഡെപ്യൂട്ടി ഡയറക്ടർ മിസ് ഫർ അൽ ഷഹ്വാനി പറഞ്ഞു. എല്ലാ ദേശീയ സ്ഥാപനങ്ങളുമായും ചേർന്ന് പ്രവർത്തിക്കുന്നതിന് ഖത്തർ ഡെവലപ്മെൻറ് ഫണ്ട് പ്രതിജ്ഞാബദ്ധമാണ്. ഇരുവിഭാഗത്തിെൻറയും പൊതുലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുകയാണ് ലക്ഷ്യമെന്നും അൽ ഷഹ്വാനി കൂട്ടിച്ചേർത്തു.
വികസ്വര രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് തങ്ങളുടെ ഉപരിപഠനം പൂർത്തിയാക്കുന്നതിന് ഖത്തറിലേക്കാകർഷിക്കുകയെന്ന ഉദ്ദേശ്യത്തോടെ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജ്വേറ്റ് സ്റ്റഡീസ് സ്കോളർഷിപ് നൽകും. ബിരുദാനന്തര ബിരുദ കോഴ്സുകൾക്കാണ് സ്കോളർഷിപ് ലഭിക്കുക. നേരത്തെ ദോഹ ഇൻസ്റ്റിറ്റ്യൂട്ടുമായി ക്യൂ.എഫ്.എഫ്.ഡി സഹകരണമേഖലയിൽ ധാരണപത്രവും ഒപ്പുവെച്ചിരുന്നു.
ബിരുദ കോഴ്സുകളിൽ ഖത്തറിൽ പഠിക്കാനാഗ്രഹിക്കുന്ന വികസ്വര രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കാണ് ലുസൈൽ യൂനിവേഴ്സിറ്റി സ്കോളർഷിപ് നൽകുക. വിദ്യാർഥികളുടെ ട്യൂഷ്യൻ ഫീസ് അടക്കമാണ് സ്കോളർഷിപ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.