കോവിഡ്: ഐ.സി.എഫ് അനുമോദനസമ്മേളനം 11ന്
text_fieldsദോഹ: കോവിഡ് കാലത്ത് രോഗപ്രതിരോധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഖത്തർ ഐ.സി.എഫ് സന്നദ്ധ സേവകരെ അനുമോദിക്കുന്നു. സെപ്റ്റംബർ 11ന് വെള്ളിയാഴ്ച ഖത്തർ സമയം വൈകുന്നേരം 6.30ന് ഒ ാൺലൈനിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ പ്രമുഖർ പങ്കെടുക്കും.
നാട്ടിലെ പ്രവാസി കുടുംബങ്ങളെ സഹായിക്കുന്നതിനും വിവിധ ഗൾഫ്രാജ്യങ്ങളിലെ സാന്ത്വന പ്രവർത്തനം ഏകോപിക്കുന്നതിനും ഹെൽപ്പ് ഡെസ്ക്കുകൾ രൂപീകരിച്ച് ഐ സി എഫ് നിരവധി സഹായങ്ങളാണ് അർഹരായവർക്ക് എത്തിച്ചത്. 'ഹാറ്റ്സ് ഓഫ്' എന്ന അനുമോദനപരിപാടിയിൽ കേരളാ നിയമസഭാ സ്പീക്കർ ശ്രീരാമകൃഷ്ണൻ, കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ തുടങ്ങിയവർ സന്നദ്ധസേവകരെ ആദരിക്കും.
ടി എം പ്രതാപൻ എം പി ഉദ്ഘാനം ചെയ്യും. കേരളാ മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ല സെക്രട്ടറി കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, നോർക്കാ റൂട്സ് ഡയടക്ടർ സി വി റപ്പായി, ഐ സി സി വൈസ്പ്രസിഡൻറ് വിനോദ് വി നായർ, ഐ സി ബി എഫ് പ്രസിഡണ്ട് പി.എൻ. ബാബുരാജൻ, ഐ സി എഫ് ഗൾഫ് ഭാരവാഹികളായ അലവി സഖാഫി തെഞ്ചേരി,
കരിം ഹാജി മേൻമുണ്ട, ഖത്വത്തർ നാഷണൽ കമ്മറ്റി പ്രസിഡണ്ട് അബുദു റസാഖ് മുസ്ലിയാർ പറവണ്ണ, സെക്രട്ടറി ബഷീർ പുത്തൂപാടം, അഷ്റഫ് സഖാഫി തിരുവള്ളൂർ തുടങ്ങിയവർ സംബന്ധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.