ഖത്തർ: ഗാർഹിക തൊഴിലാളികൾക്കെല്ലാം ബാങ്ക് അക്കൗണ്ട് നൽകണം
text_fieldsദോഹ: രാജ്യത്തെ മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണമെന്ന് തൊഴിലുടമകൾക്ക് നിർദേശം നൽകി ഭരണവികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയം. രാജ്യത്തെ മുഴുവൻ ഗാർഹിക തൊഴിലാളികൾക്കും ബാങ്കിങ് അക്കൗണ്ടുക ളും സേവനങ്ങളും ഉറപ്പുവരുത്തണമെന്ന ഖത്തർ സെൻട്രൽ ബാങ്കിെൻറ ഉത്തരവിെൻറയും സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങൾക്കും ബാങ്കിങ് സേവനങ്ങൾ ലഭ്യമാക്കണമെന്ന ഖത്തർ മുന്നോട്ട് വെച്ച പദ്ധതിയുടെയും അടിസ്ഥാനത്തിലാണിത്.
ഗാർഹിക തൊഴിലാളികൾക്കായി ബാങ്ക് അക്കൗണ്ട് തുറക്കുമ്പോൾ മിനിമം ബാലൻസോ സർവിസ് ചാർജോ ബാധകമല്ല. ഗാർഹിക തൊഴിലാളികൾക്ക് ബാങ്ക് അക്കൗണ്ടിെൻറയും ബാങ്കിങ് സേവനങ്ങളുടെയും പ്രധാന്യം സംബന്ധിച്ച് മനസ്സിലാക്കിക്കൊടുക്കാൻ തൊഴിലുടമകൾ സഹായിക്കണം.ബാങ്ക് അക്കൗണ്ടുകൾ തുറക്കുന്നതോടെ തൊഴിലാളികൾക്ക് അവരുടെ വേതനം ഇലക്േട്രാണിക് സംവിധാനത്തിലൂടെ സ്വീകരിക്കാൻ സാധിക്കും.
ഖത്തർ സെൻട്രൽ ബാങ്ക് മുന്നോട്ട് വെച്ച വേതന സംരക്ഷണ വ്യവസ്ഥ (ഡബ്ല്യൂ.പി.എസ്)യുടെ പൂർത്തീകരണവും കൂടിയാണിത്. തൊഴിലാളികൾക്ക് വീടുകളിലേക്ക് ഇലക്േട്രാണിക് സംവിധാനം വഴി പണമയക്കാനാകും. ഗാർഹിക തൊഴിലാളികൾക്ക് ബാങ്കിങ്– ഇലക്േട്രാണിക് സേവനങ്ങൾ നൽകാനും ഉപഭോക്താക്കളുടെ വിവരങ്ങളും പണവും സുരക്ഷിതമായി സൂക്ഷിക്കാനും രാജ്യത്തെ ബാങ്കുകൾ സന്നദ്ധമാണെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.