ഖത്തർ ലോകകപ്പിന് കെനിയൻ ലെഗസി
text_fieldsദോഹ: ലോകകപ്പ് ഫുട്ബാളിനായി ഖത്തർ ഉപയോഗിച്ച വിവിധ കായിക ഉപകരണങ്ങൾ ഇനി കെനിയയുടെ സ്വപ്നങ്ങൾക്ക് തുണയായി മാറും. ലോകകപ്പിന്റെ ഭാഗമായി ഉപയോഗിച്ച വിവിധ ഉപകരണങ്ങളാണ് സ്റ്റേഡിയങ്ങളിലേക്കും അക്കാദമികളിലേക്കുമായി ഉപയോഗിക്കാൻ കെനിയയിലെത്തിയത്.
ഖത്തർ വിദേശകാര്യ മന്ത്രാലയമാണ് ഇവ കൈമാറിയ വാർത്ത അറിയിച്ചത്. കപ്പൽ മാർഗം ദോഹയിൽ നിന്നും പുറപ്പെട്ട വസ്തുക്കൾ കെനിയയിലെ മോംബസ തുറമുഖത്ത് ഖത്തർ അംബാസഡർ മുഹമ്മദ് ബിൻ മുതൈർ അൽ അൻസി കെനിയൻ സർക്കാർ പ്രതിനിധികൾക്ക് കൈമാറി. ഖത്തറും കെനിയയും തമ്മിലെ നയതന്ത്ര സൗഹൃദം ഊഷ്മളമാക്കുന്നതിനൊപ്പം ലോകകപ്പ് ഫുട്ബാളിന്റെ ലെഗസി പിന്നാക്ക രാജ്യങ്ങളിലെ പ്രതിഭകൾക്ക് തുണയാവുന്നതിന്റെ കൂടി ഭാഗമായാണ് ഈ കൈമാറ്റം.
ഖത്തറിന്റെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക, മികച്ച ടൂർണമെന്റ് സംഘടിപ്പിക്കുക എന്നതിനൊപ്പം ടൂർണമെന്റ് ലെഗസി വിവിധ നാടുകളിലെ തലമുറകളിലേക്ക് കൈമാറുകയും ഖത്തറിന്റെ ലക്ഷ്യമായിരുന്നു. പന്ത്, ട്രെയിനിങ് കിറ്റ്, പരിശീലനത്തിന് ആവശ്യമായ വസ്തുക്കൾ എന്നിവ ഉൾപ്പെടെയാണ് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.