ഗോൾഡ് കപ്പിൽ ഖത്തറിന് സമനില
text_fieldsദോഹ: വിലപ്പെട്ട മൂന്ന് പോയൻറ് നേടിയില്ലെങ്കിലും മനോഹരമായ കളിയിലൂടെ ആരാധകമനസ്സ് റാഞ്ചിയെടുത്ത് അമേരിക്കയിലെ ഹൂസ്റ്റണിൽ നടന്ന കോൺകകാഫ് ഫുട്ബാളിൽ ഖത്തറിെൻറ ആദ്യ അങ്കം. ഗ്രൂപ് 'ഡി'യിലെ ആദ്യ മത്സരത്തിൽ പാനമക്കെതിരെ മൂന്നു തവണ മുന്നിൽനിന്നെങ്കിലും കളി 3-3ന് സമനിലയിൽ പിരിഞ്ഞു. ഗോൾരഹിതമായ ഒന്നാം പകുതിക്കുശേഷമായിരുന്നു ഇരു ടീമുകളും ചേർന്ന് ആറ് ഗോളുകൾ അടിച്ചുകൂട്ടിയത്. 48ാം മിനിറ്റിൽ അക്രം അഫിഫിെൻറ ഉജ്ജ്വലമായ വോളിയിലൂടെ ആദ്യം ഖത്തർ വലകുലുങ്ങി.
അധികം വൈകും മുേമ്പ റൊണാൾഡോ ബ്ലാക്ബേണിെൻറ ഗോളിൽ പാനമ ഒപ്പമെത്തി. 53ാം മിനിറ്റിൽ അഫിഫ് മധ്യനിരയിൽനിന്ന് നൽകിയ ക്രോസിനെ ലോങ് റേഞ്ചിലൂടെ വലയിലാക്കി സ്റ്റാർ സ്ട്രൈക്കർ അൽമോസ് അലി വീണ്ടും ഖത്തറിനെ മുന്നിലെത്തിച്ചു. അഞ്ചു മിനിറ്റിനകം, ബ്ലാക്ബേൺ മറ്റൊരു ഗോളിലൂടെ പാനമയെ വീണ്ടും ഒപ്പമെത്തിച്ചു. 63ാം മിനിറ്റിൽ ക്യാപ്റ്റൻ ഹസൻ ഖാലിദ് ഹൈദോസിെൻറ പെനാൽറ്റി ഗോളിലൂടെ ഖത്തർ വീണ്ടും ലീഡ് നേടിയെങ്കിലും മറ്റൊരു പെനാൽറ്റിയിലൂടെ (ഡേവിസ് ഗ്രാലെസ്-79ാം മിനിറ്റ്) പാനമ തിരിച്ചടിച്ചു. ഇതോടെ കളി 3-3ന് സമനിലയിൽ പിരിഞ്ഞു.
സമനിലയായതോടെ ഒരു പോയൻറാണ് ഇരു ടീമുകൾക്കും ലഭിച്ചത്. മെറ്റാരു മത്സരത്തിൽ ഹോണ്ടുറസ് 4-0ന് ഗ്രനഡയെ തോൽപിച്ചു. 17ന് ഗ്രനഡക്കെതിരാണ് ഖത്തറിെൻറ അടുത്ത മത്സരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.