ഖത്തർ ഇക്കണോമിക് ഫോറത്തിന് ഇന്ന് തുടക്കം
text_fieldsദോഹ: പ്രഥമ ഖത്തർ ഇക്കണോമിക് ഫോറത്തിന് ഇന്ന് തുടക്കം. മൂന്നു ദിവസമായി നടക്കുന്ന പരിപാടിയുടെ ഉദ്ഘാടനം ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നിർവഹിക്കും. വിഡിയോ കോൺഫറൻസിങ് വഴിയാണ് രാജ്യത്തെ പ്രഥമ ഇക്കണോമിക് ഫോറം നടക്കുന്നത്. ഫിഫ ലോകകപ്പിനൊരുങ്ങുന്ന പശ്ചാത്തലത്തിൽ 'റീഇമേജിങ് ദി വേൾഡ്' എന്ന പ്രമേയത്തിലാണ് രാജ്യാന്തര പരിപാടി സംഘടിപ്പിക്കുന്നത്.
ലോക നേതാക്കളും പങ്കുചേരും. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ഘാന പ്രസിഡൻറ് നാന അകുഫോ അഡോ, റുവാൻഡ പ്രസിഡൻറ് പോൾ കഗാമ, ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ റാമഫോസ, സെനഗാൾ പ്രസിഡൻറ് മക്കി സാൾ, അർമീനിയൻ പ്രസിഡൻറ് അർമൻ സർകിസ്സിയാൻ ഉൾപ്പെടെ നൂറോളം പ്രമുഖർ വിവിധ സെഷനുകളിലായി പങ്കെടുക്കും. വിവിധ രാജ്യങ്ങളിൽനിന്നായി ഓൺലൈനിലൂടെയാണ് ഇവർ സംബന്ധിക്കുന്നത്.
വിവിധ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ, സാമ്പത്തിക, ഊർജ, സാങ്കേതിക, വിദ്യാഭ്യാസ, നിക്ഷേപ, കായിക മേഖലകളിലെ 2000ത്തോളം വിദഗ്ധർ പങ്കുചേരും. വിവിധ വിഷങ്ങളിൽ ചർച്ചകളും വിഷായാവതരണങ്ങളും നടക്കും.കോവിഡാനന്തര ലോകത്തിന് വളർച്ചയുടെ പുതുവഴികളിലേക്ക് ദിശാബോധം നൽകുകയാണ് ഫോറത്തിെൻറ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.