Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightപ്രാർഥനകളിൽ ഗസ്സ; അമീർ...

പ്രാർഥനകളിൽ ഗസ്സ; അമീർ ലുസൈലിൽ ഈദ് നമസ്കരിച്ചു

text_fields
bookmark_border
പ്രാർഥനകളിൽ ഗസ്സ; അമീർ ലുസൈലിൽ ഈദ് നമസ്കരിച്ചു
cancel

ദോഹ: ഇസ്രായേൽ അധിനിവേശ സേനയുടെ വംശീയ ഉന്മൂലനത്തിനിരയാവുന്ന ഫലസ്തീനികൾക്കുവേണ്ടിയുള്ള പ്രാർത്ഥനകളും രക്തസാക്ഷ്യം വഹിച്ചവരുടെ ഓർമകളുമായി ഖത്തറിൽ സ്വദേശികളുടെയും പ്രവാസികളുടെയും പെരുന്നാൾ ആഘോഷം. ബുധനാഴ്ച അതിരാവിലെ ഈദ് ഗാഹുകളിലും പള്ളികളിലുമായി നടന്ന പെരുന്നാൾ നമസ്കാരങ്ങൾക്കു ശേഷം നടന്ന പ്രഭാഷണങ്ങളിൽ എല്ലായിടങ്ങളിലും ഇമാമുമാർ ഫലസ്തീനികളുടെ സഹനവും ജീവിതവും ഓർമിച്ചുകൊണ്ട് ഉത്ബോധിപ്പിച്ചു.


അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി ലുസൈലിലെ പ്രാർഥാനാ മൈതാനിയിൽ ഈദ്​ നമസ്കാരം നിർവഹിച്ചു. അമീറിന്റെ വ്യക്തിഗത പ്രതിനിധി ശൈഖ് ജാസിം ബിൻ ഹമദ് ആൽഥാനി, ശൈഖ് അബ്ദുല്ല ബിൻ ഖലീഫ ആൽഥാനി, ശൈഖ് ജാസിം ബിൻ ഖലീഫ ആൽഥാനി, പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം ആൽഥാനി, ശൂറാ കൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, ശൈഖുമാർ, മന്ത്രിമാർ, ശൂറാ കൗൺസിൽ അംഗങ്ങൾ, വിവിധ അംബാസഡർമാർ, നയതന്ത്ര പ്രതിനിധികൾ എന്നിവർ അമീറിനൊപ്പം ലുസൈലിൽ രാവിലെ പെരുന്നാൾ നമസ്കാരങ്ങളിൽ പങ്കുചേർന്നു.


സുപ്രീം ജുഡീഷ്യറി കൗൺസിൽ ജഡ്ജ്​ ശൈഖ്​ ഡോ. തഖീൽ സായിർ അൽ ഷമ്മാരി നമസ്കാരത്തിന് നേതൃത്വം നൽകി. വ്രതവിശുദ്ധിയുടെയും പെരുന്നാൾ ആഘോഷത്തിന്റെയും തുടർച്ചയായി ദൈവിക നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ ജീവിതം ചിട്ടപ്പെടുത്തുന്നതിന്റെ പ്രസക്തി അദ്ദേഹം ഉൽബോധിപ്പിച്ചു. ഫലസ്തീനികളുടെ സഹനവും ഗസ്സയിലെ മനുഷ്യത്വരഹിതമായ ആക്രമണങ്ങളും ഓർമപ്പെടുത്തികൊണ്ടായിരുന്നു അദ്ദേഹം ഈദ് പ്രഭാഷണം അവസാനിപ്പിച്ചത്. ‘അധിനിവേശ സേനയുടെ ആ​ക്രമണങ്ങളിൽ രക്തസാക്ഷ്യം വഹിക്കുന്ന ഫലസ്തീനികളുടെ ഓർമയിലായിരിക്കണം ഓരോ വിശ്വാസിയുടെയും ​ഈദ് ആഘോഷം. രക്തസാക്ഷികളുടെ രക്തവും അനാഥരുടെ കണ്ണീരും മക്കളെ നഷ്ടപ്പെട്ട അമ്മമാരുടെ നിലവിളിയും ഒരിക്കലും മറക്കരുതെന്നും, അവർക്കുവേണ്ടി പ്രാർഥനാ പൂർണമായിരിക്കണം ഈ ഈദ് ആഘോഷമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.


പെരുന്നാൾ നമസ്കാര ശേഷം, ലുസൈൽ പാലസിൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി സന്ദർശകരെ സ്വീകരിച്ച് ഈദ് ആശംസകൾ കൈമാറി. പ്രധാനമന്ത്രി, മന്ത്രിമാർ, ശൂറാ കൗൺസിൽ സ്പീക്കർ, സഹമന്ത്രിമാർ, ശൈഖുമാർ, വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികൾ, സേനാ മേധാവികളും മുതിർന്ന ഉദ്യോഗസ്​ഥർ എന്നിവരുമായി ഈദ്​ ആശംസകൾ കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarEid ul Fitr 2024
News Summary - Qatar Eid ul Fitr 2024
Next Story