ഖത്തർ ഇലക്ട്രിക് കാറിന് പേര് ‘കതാറ’
text_fieldsദോഹ: 2022ൽ ഖത്തർ ക്വാളിറ്റി ട്രേഡിങ് കമ്പനി വഴി നിർമിക്കുന്ന ആദ്യ ഇലക്ട്രിക് കാറിന് പേര് ‘കതാറ’. 700 എച്ച്.പി ശക്തിയുള്ള ഹരിത കാർ 10 മിനുട്ട് നേരം ൈവദ്യുതിയിൽ ചാർജ് ചെയ്താൽ തെന്ന 1000 കിലോമീറ്റർ ഒാടും. ജപ്പാൻ എ.ആർ.എം കമ്പനിയുടെ സാേങ്കതിക വിദ്യയുടെ സാഹായത്താലാണ് ഖത്തർ കമ്പനിയായ ഖത്തർ ക്വാളിറ്റി ട്രേഡിങ് കമ്പനി ഇലക്ട്രിക് കാർ നിർമിക്കുന്നത്. പുകയില്ലാത്ത പരിസ്ഥിതി സൗഹൃദ കാറാണ് ഇത്.
ഒമ്പത് ബില്ല്യൻ ഡോളർ ചെലവിലാണ് പദ്ധതി. ഇതിനായി പുതിയ ഇൻഡസ്ട്രിയൽ ഏരിയയിലാണ് 6.5 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയിൽ നിർമാണ പ്ലാൻറ് വരുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ അനുമതിയും ലഭിച്ച് കഴിഞ്ഞാൽ പ്ലാൻറിെൻറ നിർമാണം തുടങ്ങും. 2022 തുടക്കത്തിൽ തന്നെ ആറ് ഫാക്ടറികൾ, 12 ഉൽപാദന വിഭാഗങ്ങൾ എന്നിവ അടങ്ങിയ പ്ലാൻറ് പൂർത്തിയാകും. ആദ്യ മൂന്നുവർഷത്തിൽ തന്നെ കമ്പനിക്ക് 500,000 കാറുകൾ ഉൽപാദിപ്പിക്കാൻ കഴിയുമെന്ന് എ.ആർ.എം മാനേജിങ് ഡയറക്ടർ തകായുകി ഹിരായമ മാധ്യമങ്ങളോട് പറഞ്ഞു. 2035 അവസാനത്തോടെ ഒരു മില്ല്യൻ ഉൽപാദനം നടത്താനാകുമെന്നാണ് പ്രതീക്ഷ. എന്നാൽ, ആദ്യ 10 കതാറ കാറുകളും ജപ്പാനിലാണ് നിർമിക്കുകയെന്ന് ക്വാളിറ്റി ട്രേഡിങ് കമ്പനി മാനേജിങ് ഡയറക്ടർ മൂസ റമദാൻ പറഞ്ഞു.
ആറ് ഉൽപാദന യൂനിറ്റിലുമായി പത്ത് മിനുട്ടിൽ ഒാരോ കാർ വീതം നിർമിക്കാനും സാധിക്കും. ഏഴ് വർഷങ്ങൾ കഴിഞ്ഞാൽ ഫാക്ടറി കൂടുതൽ ഇൽപാദനക്ഷമത ൈകവരിക്കും. 12 ഉൽപാദന യൂനിറ്റുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന രൂപത്തിലേക്ക് ഇത് മാറും. ലോകത്താകമാനം ഇലക് ട്രിക്കൽ കാറുകൾ വിൽക്കാനാണ് കമ്പനി ആഗ്രഹിക്കുന്നത്. ഇതിനായി 0.4 ബില്ല്യൻ ഡോളർ ആഗോളതലത്തിലുള്ള പരസ്യപ്രചാരണത്തിനും 0.1 ബില്ല്യൻ ഡോളർ മാർക്കറ്റിങ്–സെയിൽസ് ഗവേഷണങ്ങൾക്കുമായി നീക്കിവെക്കും. ജപ്പാനിൽ വെച്ച് ഉൽപാദന യൂനിറ്റുകൾ നിർമിച്ച് ഖത്തറിലേക്ക് കൊണ്ടുവരികയാണ് ചെയ്യുക. ഇതിന് മൂന്ന് ബില്ല്യൻ ഡോളർ ചെലവ് വരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.