സൗരോർജ സഹകരണവുമായി ഖത്തർ എനർജിയും ഖത്തർ ഫൗണ്ടേഷനും
text_fieldsദോഹ: ഊർജമേഖലയിലെ സഹകരണത്തിൻെറ ഭാഗമായി ഖത്തറിലെ സൗരോർജ ഉൽപാദന കമ്പനിയായ സിറാജ് എനർജിയും ഖത്തർ ഫൗേണ്ടഷനും ധാരണപത്രത്തിൽ ഒപ്പുവെച്ചു. ഫൗണ്ടേഷന് കീഴിലുള്ള രാജ്യത്തെ പ്രധാന ആശുപത്രികളിലൊന്നായ സിദ്ര മെഡിസിന്, കുട്ടികളുടെ ആശുപത്രി, മെഡിക്കല്‍ ഗവേഷണ കേന്ദ്രം എന്നിവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി സൗരോര്‍ജം വഴി നല്കുന്ന പദ്ധതി സംബന്ധിച്ചാണ് ധാരണയിലായത്.
സിറാജ് എനര്‍ജിയും ഖത്തര്‍ വാട്ടര്‍ ആൻഡ് ഇലക്ട്രിസിറ്റിയും സംയുക്തമായാണ് സൗരോര്‍ജ പ്ലാൻറുകള്‍ വഴി വൈദ്യുതി ഉല്പാദിപ്പിക്കുന്നത്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ പദ്ധതി സംബന്ധിച്ച പഠനവും വിലയിരുത്തലും പൂര്‍ത്തിയാക്കും. ലോകകപ്പ് ഫുട്ബാള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പായി പദ്ധതിക്കായുള്ള പുതിയ പവര്‍ സ്റ്റേഷനുകള്‍ പ്രവര്‍ത്തനം തുടങ്ങും. പരിസ്ഥിതിസൗഹൃദ ഉൗർജ സംവിധാനങ്ങൾക്ക് പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തിൻെറ ഭാഗമായാണ് നടപടി.
ഖത്തര്‍ ഫൗണ്ടേഷന് വൈസ് ചെയര്‍പേഴ്സനും സി.ഇ.ഒയുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് അല്‍ത്താനി, ഊര്‍ജ വകുപ്പ് മന്ത്രിയും ഖത്തര്‍ എനര്‍ജി സി.ഇ.ഒയുമായ സാദ് ഷെരീദ അല്‍ കഅബി എന്നിവരുടെ സാനിധ്യത്തില്‍ സിറാജ് എനർജി സി.ഇ.ഒ മുഹമ്മദ് യൂസുഫ് അൽ ഹറാമിയും ഖത്തർ ഫൗണ്ടേഷൻ ചീഫ് ഓപറേഷൻസ് ഓഫിസർ ഗാനീം ഹസൻ അൽ ഇബ്രാഹീമും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചത്.
രാജ്യത്തിെൻറ സുസ്ഥിരവും സുരക്ഷിതവുമായ ഭാവി ലക്ഷ്യമാക്കിയാണ് പദ്ധതിയെന്ന് അധികൃതര്‍ പറഞ്ഞു. കാർബൺ പുറന്തള്ളൽ കുറക്കൽ, വൈദ്യുതി ഉൽപാദന വൈവിധ്യവത്കരണം, പരിസ്ഥിതിസൗഹൃദവും സുസ്ഥിരവുമായ ഊര്ജോപയോഗത്തിലേക്ക് മാറല്‍ തുടങ്ങി ദേശീയ വിഷന്‍ ലക്ഷ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സിറാജ് എനര്‍ജിയുടെ പ്രവര്‍ത്തനങ്ങള്‍. ഖത്തർ എനർജിയുടെ 51 ശതമാനം നിക്ഷേപമുള്ള സംയുക്ത സ്ഥാപനമാണ് സിറാജ് എനർജി. സൗരോർജ പദ്ധതിയിലേക്ക് രാജ്യം കൂടുതൽ ശ്രദ്ധ നൽകുമെന്ന് കഴിഞ്ഞ ദിവസം ശൂറാ കൗൺസിൽ ഉദ്ഘാടന സെഷനിലെ പ്രസംഗത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സൂചിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.