ലോകകപ്പ് പങ്കാളിയായി ഖത്തർ എനർജി
text_fieldsദോഹ: ഖത്തർ ലോകകപ്പിെൻറ ഔദ്യോഗിക സ്പോൺസർമാരിൽ ഒരാളായി ഖത്തർ എനർജിയും ഫിഫയുമായി കൈകോർത്തു. കഴിഞ്ഞ ഫിഫ അറബ് കപ്പിലും ഖത്തർ എനർജി ഫിഫയുടെ ടൂർണമെന്റ് സംഘാടനത്തിൽ ഔദ്യോഗിക പങ്കാളിയായിരുന്നു. ആദ്യമായി ലോകകപ്പ് പശ്ചിമേഷ്യയിലും അറബ് മണ്ണിലുമായി എത്തുമ്പോൾ ഔദ്യോഗിക പങ്കാളികളിൽ ഒരാളായി മാറുന്നതിൽ അഭിമാനമുണ്ടെന്ന് ഊർജ മന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ഷെരിദ അൽ കഅബി പറഞ്ഞു. കായിക മേഖലക്കും ഫുട്ബാളിനും എപ്പോഴും നൽകിയ പിന്തുണയാണ് ലോകകപ്പിെൻറ സ്പോൺസർഷിപ് പങ്കാളിത്തത്തിലൂടെ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. ഖത്തർ വേദിയാവുന്ന ലോകകപ്പിനെ ചരിത്ര നിമിഷമാക്കി മാറ്റാൻ തങ്ങൾ ഒരുങ്ങിയതായും അദ്ദേഹം പറഞ്ഞു. അറബ് മേഖലയിലെ ആദ്യലോകകപ്പിെൻറ പങ്കാളിത്തത്തിലേക്ക് ഖത്തർ എനർജിയെ സ്വാഗതം ചെയ്യുന്നതായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ പറഞ്ഞു.
ഫുട്ബാളിനെ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കാനും വ്യത്യസ്ത സംസ്കാരങ്ങളെ ഖത്തറിൽ ഒരുമിച്ച് കൊണ്ടുവരാനും ഏറ്റവും മികച്ച ഫുട്ബാൾ ആസ്വദിക്കാനും ലോകകപ്പ് വഴിയൊരുക്കുമെന്നും ഫിഫ പ്രസിഡന്റ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.