എൽ.എൻ.ജി കപ്പലുകൾക്ക് കരാറുറപ്പിച്ച് ഖത്തർ എനർജി
text_fieldsദോഹ: ലോകത്തെ പ്രധാന ദ്രവീകൃത പ്രകൃതിവാതക ഉൽപാദകരായ ഖത്തർ എനർജി ഇന്ധന വിതരണം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി പുതിയ നാല് എൽ.എൻ.ജി കപ്പലുകള്‍ കൂടി വാങ്ങുന്നു. ഇതിനായി ചൈനീസ് കമ്പനിയുമായി ധാരണയിലെത്തിയതായി ഖത്തർ എനർജി അറിയിച്ചു. നോര്‍ത്ത് ഫീല്‍ഡ് പദ്ധതി വികസനവുമായി ബന്ധപ്പെട്ട് ആകെ 100 കപ്പലുകള്‍ വാങ്ങാനാണ് ഖത്തര്‍ എനര്‍ജിയുടെ നീക്കം. ചൈനയിലെ ഹുഡോങ് ഷോങ്വ കപ്പല്‍ നിര്‍മാണ കമ്പനിയുമായാണ് നാല് എൽ.എന്‍.ജി കപ്പലുകള്‍ നിര്‍മിക്കാന്‍ ഖത്തര്‍ എനര്‍ജി ധാരണയിലെത്തിയത്. ഇതോടൊപ്പം, നാലു കപ്പലുകളുടെ ചാര്‍ട്ടറിനും പ്രവര്‍ത്തനത്തിനുമായി ജാപ്പനീസ് കമ്പനി മിറ്റ്സുയി ഒഎസ്കെ ലൈന്‍സുമായും ധാരണയിലെത്തി. ലോകത്തിന് ശുദ്ധമായ ഇന്ധനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി ഭാവിയില്‍ ഇത്തരം കൂടുതല്‍ കരാറുകളുണ്ടാകുമെന്ന് ഖത്തര്‍ ഊര്‍ജമന്ത്രി സാദ് ശരീദ അല്‍ കഅബി പറഞ്ഞു. 2021ലാണ് കപ്പല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് ഖത്തര്‍ എനര്‍ജി ടെൻഡര്‍ വിളിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.