എൽ.എൻ.ജി കപ്പൽ കരാറുമായി ഖത്തർ എനർജി
text_fieldsദോഹ: ദ്രവീകൃത പ്രകൃതി വാതകങ്ങളുടെ നീക്കത്തിനായി 19 കപ്പലുകൾ കൂടി സ്വന്തമാക്കി ഖത്തർ എനർജി. നാല് കപ്പല്‍ കമ്പനികളുമായുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണ് 19 അത്യാധുനിക എൽ.എൻ.ജി വാഹക കപ്പലുകളുടെ സേവനം ഉറപ്പാക്കിയത്. ഇതോടെ ഖത്തര്‍ എനര്‍ജിയുടെ കീഴിലുള്ള എൽ.എൻ.ജി കപ്പലുകളുടെ എണ്ണം 104 ആയി. നോര്‍ത്ത് ഫീല്‍ഡ് പദ്ധതികളുടെ വികസനത്തിന് പിന്നാലെ ഉല്പാദനത്തിലുണ്ടാകുന്ന വര്‍ധനക്ക് സമാനമായാണ് ഖത്തര്‍ എനര്‍ജി കപ്പലുകളുടെ
എണ്ണം കൂട്ടുന്നത്. 1,74,000 ക്യുബിക് മീറ്റര്‍ ശേഷിയുള്ളവയാണ് ഓരോ കപ്പലും. ലോകത്ത് ഒരു പ്രകൃതി വാതക കമ്പനി ഈ മേഖലയില്‍ നടത്തുന്ന ഏറ്റവും വലിയ കരാറാണിത്. ആഗോള ടെൻഡര്‍ വഴി തീര്‍ത്തും സുതാര്യമായാണ് കപ്പല്‍ കമ്പനികളെ തിരഞ്ഞെടുത്തതെന്ന് ഖത്തര്‍ ഊര്‍ജസഹമന്ത്രിയും ഖത്തര്‍ എനര്‍ജി സി.ഇ.ഒയുമായ സഅദ് ഷരീദ അല്‍ കഅബി പറഞ്ഞു. 2026 ഓടെ ഖത്തറിന്റെ പ്രതിവര്‍ഷ പ്രകൃതി വാതക ഉല്പാദനം 77 മില്യണ്‍ ടണില്‍നിന്നും 126 മില്യണ്‍ ടണ്ണായി ഉയരും.
ഖത്തർ എനർജി ആസ്ഥാനത്തു നടന്ന ചടങ്ങിൽ സഅദ് ഷെരീദ അൽ കഅബി വിവിധ കമ്പനി മേധാവികളുമായി ധാരണപത്രത്തിൽ ഒപ്പുവെച്ചു. സി.എം.ഇ.എസ് എൽ.എൻ.ജി കാരിയർ ഇൻവെസ്റ്റ്മെന്റ് പ്രസിഡന്റ് വാങ് യോങ്സിൻ, ഷാൻഡോങ് മറൈൻ എനർജി ചെയർമാൻ ലി മൗസോങ്, കെ ലൈൻ മാനേജിങ് എക്സിക്യൂട്ടിവ് ഓഫിസർ സതോഷി കനമോറി, ഹ്യൂണ്ടായി ഗ്ലോവിസ് വൈസ് പ്രസിഡന്റ് ജുങ്സക് കിം, എം.ഐ.എസ്.സി ബെർഹാഡ് സി.ഇ.ഒ ക്യാപ്റ്റൻ രാജലിംഗ സുബ്രഹ്മണ്യൻ എന്നിവർ വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് ഒപ്പുവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.