ഖത്തർ പ്രവാസി സാഹിേത്യാത്സവ് സമാപനം നാളെ
text_fieldsദോഹ: രിസാല സ്റ്റഡി സെൻറർ കലാലയം സാംസ്കാരിക വേദിക്ക് കീഴിൽ നടക്കുന്ന 12ാമത് ഖത്തർ പ്രവാസി സാഹിേത്യാത്സവത്തിന് വെള്ളിയാഴ്ച സമാപനം കുറിക്കും.
ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന സാഹിേത്യാത്സവം കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു. സാഹിത്യകാരൻ പ്രഫ. കൽപറ്റ നാരായണൻ വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഖത്തറിലെ കലാസാംസ്കാരിക മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കും. 54 യൂനിറ്റുകളിൽ തുടങ്ങി, 12 സെക്ടർ, നാല് സെൻട്രൽ തുടങ്ങിയ വിവിധ ഘട്ടങ്ങളായി പൂർത്തിയാക്കിയ ശേഷമാണ് ദേശീയതല മത്സരത്തിന് വേദിയൊരുങ്ങുന്നത്. കഥ, കവിത വിഭാഗങ്ങളിലായി ഏർപ്പെടുത്തിയ കലാലയ പുരസ്കാരവും വേദിയിൽ പ്രഖ്യാപിക്കും.
ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കൻഡറി, സീനിയർ, ജനറൽ വിഭാഗങ്ങളിലായി മാപ്പിളപ്പാട്ട്, സൂഫി സംഗീതം, സാഹിത്യ രചന മത്സരങ്ങൾ, പ്രസംഗം, ഫാമിലി മാഗസിൻ തുടങ്ങി 64 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്.
വിവിധ സെൻട്രലുകളിൽനിന്നായി 300ഓളം പ്രതിഭകൾ മാറ്റുരക്കും.
വാർത്തസമ്മേളനത്തിൽ ചെയർമാൻ നൗഫൽ ലത്തീഫ്, ശംസുദ്ദീൻ സഖാഫി (ട്രെയിനിങ്), സജ്ജാദ് മീഞ്ചന്ത, അഫ്സൽ ഇല്ലത്ത്, നംഷാദ്, ബഷീർ നിസാമി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.