ഖത്തര്‍ ഫാംസ് പദ്ധതി: അഞ്ചുമാസം, വിറ്റത് 4000 ടൺ പച്ചക്കറി
text_fieldsദോഹ: പച്ചക്കറി ഉത്പാദനത്തിലും വിൽപനയിലും പുതിയ പാതവെട്ടിയ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാല യം ആവിഷ്കരിച്ച ഖത്തര്‍ ഫാംസ് പദ്ധതി മികച്ച വിജയം. പ്രാദേശിക പച്ചക്കറികളുടെ ഉത്പാദ നവും വിപണനവും പ്രോത്സാഹിപ്പിക്കാനാണ് പദ്ധതി. ഈ പദ്ധതിയിലൂടെ അഞ്ചുമാസത്തിനിടെ 4000 ട ണ്ണിലധികം പച്ചക്കറികളാണ് വില്‍പ്പന നടത്തിയത്. വാണിജ്യഔട്ട്ലെറ്റുകളില് പ്രീമിയം ഖത്തര്‍ ഫാംസ് പദ്ധതിയും സമാന്തരമായി നടപ്പാക്കുന്നുണ്ട്. ഇതുപ്രകാരം സര്‍ട്ടിഫൈ ചെയ്ത പ്രീമിയം പ്രാദേശിക പച്ചക്കറികള്‍ പെട്ടിയിലാക്കിയാണ് വിൽപന. മന്ത്രാലയത്തിലെ കാര്‍ഷികകാര്യ വകുപ്പ് ഡയറക്ടര്‍ യൂസുഫ് ഖാലിദ് അല്‍ഖുലൈഫിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഖത്തര്‍ ഫാംസ് പദ്ധതി നടപ്പാക്കിയശേഷം 4750 ടണ്‍ പച്ചക്കറികള്‍ വില്‍പ്പന നടത്താനായി. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പദ്ധതി പിന്നീട് ഡിസംബറില്‍ വിപുലീകരിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച്, ഏപ്രില്‍, ഡിസംബര്‍, ഈ ജനുവരി, ഫെബ്രുവരി മാസങ്ങളിലായാണ് 4000 ടണ്ണിലധികം പച്ചക്കറികള്‍ ഈ പദ്ധതി മുഖേന വിറ്റഴിച്ചത്. രാജ്യത്തെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ കേന്ദ്രീകരിച്ചാണ് ഖത്തര്‍ ഫാംസ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.
അല്‍മീര, കാരിഫോര്‍, ലുലു, ഫാമിലി ഫുഡ്സെൻറര് ഉള്‍പ്പടെയുള്ള സൂപ്പര്‍മാര്‍ക്കറ്റുകളാണ് പദ്ധതിയുമായി സഹകരിക്കുന്നത്. തക്കാളി, വെള്ളരി, സ്ക്വാഷ്, കുരുമുളക്, എഗ്പ്ലാൻറ്്, ക്യാബേജ്, ബ്രോക്കളി, ഇലകള്‍ തുടങ്ങിയ പ്രാദേശിക പച്ചക്കറികള്‍ ഈ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. പ്രാദേശിക ഉത്പന്നങ്ങളുടെ ലഭ്യത കാരണം വിലയിലും കുറവുണ്ടാകുന്നുണ്ട്. പ്രാദേശിക ഉത്പാദന സീസണ് നിലവിലെ ഒമ്പത് മാസത്തില്‍ നിന്ന് പന്ത്രണ്ട് മാസമായി വര്‍ധിപ്പിക്കുന്നതിനും മന്ത്രാലയം നടപടികളെടുക്കുന്നുണ്ട്. ഖത്തരി പച്ചക്കറികളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. തദ്ദേശീയ ഉത്പന്നങ്ങളെ പിന്തുണക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രാദേശിക പച്ചക്കറികളുടെ വിപണനത്തിനായുള്ള ഏറ്റവും വലിയ പ്ലാറ്റ്ഫോമാണ് ഈ പദ്ധതി. രാജ്യത്തെ 140 പ്രാദേശിക ഫാമുകളില്‍ നിന്നുള്ള ഫ്രഷ് പച്ചക്കറികള്‍ സുപ്രധാന സൂപ്പര്‍മാര്‍ക്കറ്റുകളില്‍ പ്രദര്‍ശിപ്പിക്കുകയും വിപണനം നടത്തുകയും ചെയ്യുന്നുണ്ട്. ഫ്രഷാണെന്നതിനു പുറമെ ഇറക്കുമതി ചെയ്യുന്നവയേക്കാള്‍ മികച്ച ഗുണനിലവാരമുള്ളവയുമാണ് തദ്ദേശീയ ഉത്പന്നങ്ങള്‍.
പ്രീമിയം ക്വാളിറ്റി പ്രാദേശിക പച്ചക്കറികള്‍ക്കും വിപണിയില്‍ സ്വീകാര്യതയുണ്ട്. 2016 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഔട്ട്ലെറ്റുകള് മുഖേന 3740 ടണ്‍ പ്രീമിയം ക്വാളിറ്റി പച്ചക്കറികളാണ് വിറ്റുപോയത്. ഇടത്തരക്കാരുടെ ഇടപെടലില്ലാതെ പച്ചക്കറികള്‍ വിപണനം നടത്തുന്നതിനുള്ള അവസരമാണ് കര്‍ഷകര്‍ക്ക് ഇതിലൂടെ ലഭിക്കുന്നത്. താങ്ങാവുന്ന വിലക്ക് മികച്ച ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഈ ഫെബ്രുവരിയില്‍ മാത്രം 1730ടണ്ണിലധികം പച്ചക്കറികളാണ് വിറ്റുപോയത്. പ്രീമിയം വെജിറ്റബിള്‍സ് പ്രോഗ്രാമിലൂടെ 303 ടണ്‍ പച്ചക്കറികളും വില്‍പ്പന നടത്തി. വ്യവസായ വാണിജ്യ മന്ത്രാലയത്തിെൻറ സഹകരണത്തോടെയാണ് മന്ത്രാലയം ഈ പദ്ധതികള്‍ നടപ്പാക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.