മുൻഅംബാസഡർക്ക് പോലും ചികിൽസ കിട്ടാത്ത നാടായോ നമ്മുടേത്?
text_fieldsേദാഹ: ബ്യൂണെ, മൊസാംബിക്, അൾജീരിയ രാജ്യങ്ങളിൽ ഇന്ത്യയുടെ അംബാസഡറായിരുന്ന ഡോ. അശോക് അംറോഹി കോവിഡ് ബാധിച്ച് ചികിൽസ കിട്ടാതെ ഡൽഹിയിൽ മരിച്ചത് ഖത്തറിലെ ഇന്ത്യക്കാരുടെയും വേദനയായി. വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഖത്തറിലെ ഇന്ത്യൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി ഉദ്യോഗസ്ഥനായിരുന്നു. മെഡിക്കൽ ഡോക്ടർ കൂടിയാണ് അദ്ദേഹം.
ഏറെകാലം അംബാസഡറായും മറ്റും വിവിധ രാജ്യങ്ങളിൽ സേവനമനുഷ്ഠിച്ച ആൾപോലും മതിയായ ചികിൽസകിട്ടാതെ മരിച്ചത് ഇന്ത്യയുെട ദയനീയാവസ്ഥ വരച്ചുകാട്ടുന്നതുകൂടിയായി. ഏപ്രിൽ 27ന് രാത്രിയോടെയാണ് അദ്ദേഹം മരിക്കുന്നത്. ആശുപത്രിക്ക് മുന്നിൽ കാർപാർക്കിങ് സ്ഥലത്ത് കാറിൽ അഞ്ച് മണിക്കൂറോളം കാത്തിരുന്നെങ്കിലും ചികിൽസ കിട്ടിയില്ല. കാറിൽ വച്ചാണ് മരിച്ചതെന്നും നിരവധി തവണ കരഞ്ഞുപറെഞ്ഞങ്കിലും ആരും ശ്രദ്ധിച്ചിെല്ലന്നും ഭാര്യ യാമിനി പറയുന്നു.
ഖത്തറിൽ മൂന്ന് വർഷത്തിലധികം അദ്ദേഹം ജോലി ചെയ്തിരുന്നു. പ്രവാസികളുടെ വിവിധ ക്ഷേമപ്രവർത്തനങ്ങൾക്ക് മുൻപന്തിയിൽ ഉണ്ടായിരുന്നു. വിവിധ ഇന്ത്യൻ കൂട്ടായ്മകളുമായും മികച്ച ബന്ധമുണ്ടായിരുന്നു. ഖത്തറിലെ സേവനത്തിന് ശേഷമാണ് അദ്ദേഹം ഇന്ത്യയുടെ ചീഫ് പാസ്പോർട് ഓഫിസറായി ഡൽഹിയിൽ ചുമതലയേൽക്കുന്നത്.
ശേഷം അൾജീരിയ, മൊസാംബിക്, ബ്രൂണെ രാജ്യങ്ങളിലെ അംബാസഡർ ആയി. ബ്രൂണെയിൽ നിന്നാണ് വിരമിക്കുന്നത്. ഖത്തറിൽ നിന്ന് പോയ ശേഷവും വിവിധ ഇന്ത്യൻ സാമൂഹികസംഘടനാനേതാക്കളുമായും പ്രവർത്തകരുമായും നല്ല ബന്ധം കാത്തുസൂക്ഷിച്ചു.
ദോഹയെ അത്രമാത്രം സ്നേഹിച്ചയാളായിരുന്നു അശോക് അംറോഹിയെന്നും 2022ൽ ഖത്തർ ലോകകപ്പ് കാണാൻ എത്തണമെന്ന ആശ അദ്ദേഹം പങ്കുവെക്കുമായിരുന്നുവെന്നും അടുത്ത സുഹൃത്തായ സണ്ണി വർഗീസ് പറഞ്ഞു. ഖത്തർ എയറോനോട്ടിക്കൽ കോളജിൽ ഉദ്യോഗസ്ഥനായിരുന്ന സണ്ണി വർഗീസിെൻറ മകെൻറ വിവാഹത്തിന് കഴിഞ്ഞ ജനുവരിയിൽ അശോക് അംറോഹിയും ഭാര്യ യാമിനിയും പങ്കെടുത്തിരുന്നു.
ഈയടുത്ത് വരെ ഖത്തറിലെ സുഹൃത്തുക്കളുമായുള്ള സൂം യോഗത്തിൽ എല്ലാ ശനിയാഴ്ചയും അദ്ദേഹം പങ്കെടുക്കാറുണ്ടായിരുന്നു. അദ്ദേഹം ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ മികച്ച സുഹൃത്തും വഴികാട്ടിയുമായിരുന്നുവെന്ന് ഇന്ത്യൻ സ്പോർട്സ് സെൻറർ പ്രസിഡൻറ് ഡോ. മോഹൻ തോമസ് അനുസ്മരിച്ചു. നല്ല മനസിൻെറ ഉടമയായിരുന്നുവെന്ന് ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജനും കെ.എം.സി.സി സംസ്ഥാനപ്രസിഡൻറ് എസ്.എ.എം ബഷീറും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.