ഖത്തർ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് സഊദ് അൽമുഹന്നദി അന്തരിച്ചു
text_fieldsദോഹ: ഖത്തർ ഫുട്ബാൾ അസോസിയേഷൻ (ക്യു.എഫ്.എ) വൈസ് പ്രസിഡന്റ് സഊദ് ബിൻ അബ്ദുൽഅസീസ് അൽമുഹന്നദി (66) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ പശ്ചിമേഷ്യയിലേക്കുള്ള വൈസ് ചെയർമാനും യൂനിയൻ ഓഫ് അറബ് ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡന്റുമായിരുന്നു. ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജോവാൻ ബിൻ ഹമദ് ആൽഥാനിയാണ് നിര്യാണവാർത്ത ട്വിറ്ററിലൂടെ അറിയിച്ചത്.
‘രാജ്യത്തെ ആത്മാർഥതയോടെയും അർപ്പണബോധത്തോടെയുമാണ് അദ്ദേഹം സേവിച്ചത്. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനമറിയിക്കുന്നു. ഖത്തറിൽ നടന്ന ലോകകപ്പിന് മുമ്പ് ഫിഫ കൗൺസിൽ മെമ്പറായി അൽ മുഹന്നദി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ആധുനിക യുഗത്തിലെ ഏറ്റവും മികച്ച ലോകകപ്പായി ഖത്തർ മേളയെ മാറ്റാൻ യത്നിച്ചവരുടെ മുൻനിരയിൽ അദ്ദേഹവുമുണ്ടായിരുന്നു. ഖത്തർ ഒളിമ്പിക് കമ്മിറ്റിയും അൽ മുഹന്നദിയുടെ നിര്യാണത്തിൽ അനുശോചിച്ച് ട്വീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.