ഖത്തർ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റൻ സഈദ് സഅദ് അന്തരിച്ചു
text_fieldsദോഹ: ഖത്തർ ഫുട്ബാൾ ടീം മുൻ ക്യാപ്റ്റനും പരിശീലകനുമായ സഈദ് ബിൻ സഅദ് അൽ മിസ്നദ് അന്തരിച്ചു. 1999 അണ്ടർ 17ലോകകപ്പ് ഫുട്ബാളിൽ ഖത്തറിനെ ക്വാർട്ടർ ഫൈനലിലെത്തിച്ച് ആറാം സ്ഥാനം സമ്മാനിച്ച ടീമിന്റെ പരിശീലകൻ എന്ന നിലയിലും ശ്രദ്ധേയനായിരുന്ന സഈദ്, രോഗബാധിതനായി ചികിത്സയിലിരിക്കെയാണ് ശനിയാഴ്ച വൈകുന്നേരം മരണപ്പെട്ടത്.
നിര്യാണത്തിൽ ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനി അനുശോചനം അറിയിച്ചു. ഖത്തറിന്റെ ഫുട്ബാൾ ചരിത്രത്തിലെയും കായികമേഖലയിലെയും പ്രധാനപേരുകളിൽ ഒന്നായിരുന്നു ക്യാപ്റ്റൻ സഈദ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ജാസിം ബിൻ റാഷിദ് അൽ ബുഐനാനും മുൻ താരത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.