ഖത്തര്‍ ഫൗണ്ടേഷൻ: 787 വിദ്യാര്‍ഥികള്‍ ബിരുദം നേടി
text_fieldsദോഹ: ഖത്തര്‍ ഫൗണ്ടേഷെൻറ കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ 787 വിദ്യാര്‍ഥികള്‍ ബിരുദം നേടി പുറത്ത ിറങ്ങി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആൽഥാനിയുടെ സാന്നിധ്യത്തില്‍ എജ്യൂക്കേഷന്‍ സിറ്റി സെറ ിമോണിയല് കോര്‍ട്ടിലായിരുന്നു ബിരുദദാന ചടങ്ങ്. ഖത്തര്‍ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ ശൈഖ മൗസ ബിന്ത് നാസര്‍, പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ ന ാസര്‍ ബിന്‍ ഖലീഫ ആൽഥാനി, ഖത്തര്‍ ഫൗണ്ടേഷന് വൈസ് ചെയര്‍പേഴ്സണും സിഇഒയുമായ ശൈഖ ഹിന്ദ് ബിന്ത് ഹമദ് ആൽഥാനി തുടങ്ങിയവർ പങ്കെടുത്തു. ഖത്തര്‍ ഫൗണ്ടേഷെൻറ എട്ടു പങ്കാളിത്ത സര്‍വകലാശാലകള്‍, വിവിധ ബിരുദകോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളാണ് ബിരുദം നേടിയത്. ഇവരിൽ 378പേര് ഖത്തരികളാണ്. 409പേര് പ്രവാസികൾ. 484 പെണ്‍കുട്ടികളും 303 ആണ്‍കുട്ടികളും ആണ്.
ഹമദ് ബിന്‍ ഖലീഫ യൂണിവേഴ്സിറ്റിയില്‍ നിന്നും 179, ടെക്സാസ് എ ആൻറ് എം യൂണിവേഴ്സിറ്റിയില്‍ നിന്ന് 111, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് 68, വിര്‍ജിനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി സ്കൂള്‍ ഓഫ് ആര്‍ട്സില്‍ നിന്ന് 84, വെയ്ൽകോര്‍ണല്‍ മെഡിസിനില്‍ നിന്നും 49, കാര്‍ണീജ് മെലന് യൂണിവേഴ്സിറ്റിയില്‍ നിന്ന് 78, യുസിഎല്‍ ഖത്തറില്‍ നിന്ന് 30, ജോര്ജ്ടൗണ് യൂണിവേഴ്സിറ്റിയില്‍ നിന്ന് 64, എച്ച്ഇസി പാരീസില്‍ നിന്ന് 129 വിദ്യാര്‍ഥികള്‍ എന്നിങ്ങനെയാണ് ബിരുദം നേടി പുറത്തിറങ്ങിയവർ. കമ്പ്യൂട്ടര്‍ സയന്‍സ്, ഡിസൈന്‍, ഇസ്ലാമിക് സ്റ്റഡീസ്, എന്‍ജിനീയറിങ്, ഇൻറര്‍നാഷണല്‍ റിലേഷന്‍സ്, മെഡിസിന്, ആര്‍ട്സ് ഉള്‍പ്പടെ വിവിധ വിഷയങ്ങളിലാണ് ബിരുദം നല്‍കുന്നത്. 70 രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇത്തവണ ബിരുദം നേടിയത്. ഇതോടെ ഖത്തര്‍ ഫൗണ്ടേഷനില്‍ നിന്നും ഇതുവരെ ബിരുദംനേടി പുറത്തിറങ്ങിയവരുടെ ആകെ എണ്ണം 5059 ആയി. 1995ല്‍ ഖത്തര്‍ ഫൗണ്ടേഷന് സ്ഥാപിതമായതിനുശേഷം ഏറ്റവുമധികം വിദ്യാര്‍ഥികള്‍ ബിരുദം നേടി പുറത്തിറങ്ങിയ വര്‍ഷങ്ങളിലൊന്നാണ് ഇത്തവണ.
ഭാവി വളർച്ചക്ക് ബിരുദധാരികളുടെ പങ്ക് അനിവാര്യമെന്ന് അമീർ
ദോഹ: ഖത്തറിെൻറയും അറബ് ലോകത്തിെൻറയും ലോകത്തിെൻറ തന്നെയും ഭാവിവളർച്ചക്കും നവോത്ഥാനത്തിനും ഉന്നത ബിരുദം നേടിയവരുടെ സംഭാവന അനിവാര്യമാണെന്നും നവോത്ഥാനത്തിെൻറ നെടുംതൂണാക്കി ബിരുദധാരികളെ മാറ്റിയെടുക്കാൻ ഖത്തർ ശ്രമിക്കുമെന്നും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ട്വിറ്ററിൽ വ്യക്തമാക്കി. എജ്യുക്കേഷൻ സിറ്റിയിൽ നടന്ന ഖത്തർ ഫൗണ്ടേഷൻ സ്ഥാപനങ്ങളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത ശേഷമാണ് അമീർ ട്വീറ്റ് ചെയ്തത്.
ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ അമീർ സന്തോഷം പ്രകടിപ്പിച്ചു. ഓരോ വർഷവും വിവിധ സർവകലാശാകലകളിൽ നിന്നും ഉന്നതപഠനം പൂർത്തിയാക്കി പുറത്തിറങ്ങുന്ന സ്വദേശികളും വിദേശികളുമായ യുവത്വത്തെ വിവിധ മേഖലകളിലെ ഉയർച്ചക്കുമുള്ള ദീപസ്തംഭങ്ങളായി മാറ്റിയെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.