താരിഖ് ബിൻ സായിദ് സ്കൂൾ വിപുലീകരണവുമായി ഖത്തർ ഫൗണ്ടേഷൻ
text_fieldsദോഹ: ഖത്തർ ഫൗണ്ടേഷനു കീഴിലെ താരിഖ് ബിൻ സായിദ് സ്കൂൾ വിപുലീകരണ പദ്ധതിയുമായി അധികൃതർ. 18 വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന രീതിയിൽ പ്രിപ്പറേറ്ററി, സെക്കൻഡറി സ്കൂളുകൾ സ്ഥാപിക്കുന്നതിനായി കരാറിൽ ഒപ്പുവെച്ചതായി ഖത്തർ ഫൗണ്ടേഷൻ അറിയിച്ചു.
ഖത്തരി പൈതൃകവും അക്കാദമിക മികവും സമന്വയിപ്പിച്ചുകൊണ്ടാണ് സ്കൂളിന്റെ വിപുലീകരണം. എജുക്കേഷൻ സിറ്റിയിലാണ് ഖത്തർ ഫൗണ്ടേഷനു കീഴിലെ താരിഖ് ബിൻ സായിദ് സ്കൂൾ പ്രവർത്തിക്കുന്നത്.
പ്രിപ്പറേറ്ററി, സെക്കൻഡറി സ്കൂളുകളായി വികസിപ്പിക്കുന്നതിന് പ്രാദേശിക കമ്പനികളായ അൽ അസ്മഖ് റിയൽ എസ്റ്റേറ്റ് ഡെവലപ്മെന്റ് കമ്പനി, ഖാലിദ് ബിൻ നാസർ ഹമദ് ആൽഥാനി ഗ്രൂപ് ഹോൾഡിങ് എന്നീ രണ്ട് കമ്പനികളുമായി കരാറിലെപ്പുവെച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം സൗകര്യങ്ങളോടെ രണ്ട് കെട്ടിടങ്ങളാണ് നിർമിക്കുക. ക്ലാസ് മുറികൾ, ആർട്ട് സ്റ്റുഡിയോകൾ, സ്പോർട്സ് ഹാളുകൾ, കളിസ്ഥലങ്ങൾ, സയൻസ് ലാബുകൾ എന്നിവ ഓരോ കെട്ടിടത്തിലും ഉൾപ്പെടുന്നു.
ഉയർന്ന അന്താരാഷ്ട്ര നിലവാരത്തോടൊപ്പം സമ്പന്നമായ പൈതൃകത്തെ ആദരിക്കുന്ന ഒരു ലോകോത്തര കാമ്പസ് സൃഷ്ടിക്കുകയാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നതെന്ന് താരിഖ് ബിൻ സായിദ് സ്കൂൾ ഡയറക്ടർ ഡോ. മഹാ അൽ റുമൈഹി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.