നമീബിയയിലേക്ക് നാലാം ബാച്ച് സഹായവസ്തുക്കൾ അയച്ചു
text_fieldsദോഹ: വരൾച്ചമൂലം ദുരിതമനുഭവിക്കുന്ന ആഫ്രിക്കൻ രാജ്യമായ നമീബിയക്ക് ഖത്തറിന്റെ സഹായം തുടരുന്നു. ഖത്തറിൽനിന്ന് നാലാമത് ബാച്ച് സഹായവസ്തുക്കളുമായി സൈനിക വിമാനം കഴിഞ്ഞ ദിവസം വിൻഡ്ഹോകിലേക്ക് പറന്നു. ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് (ക്യൂ.എഫ്.എഫ്.ഡി) സമാഹരിച്ച ഭക്ഷണസാധനങ്ങൾ ഉൾപ്പെടെ 44 ടൺ സഹായവസ്തുക്കളാണ് നാലാം ബാച്ചിൽ ഉണ്ടായിരുന്നത്. ആദ്യ ബാച്ചിൽ 30 ടണ്ണും രണ്ടും മൂന്നും ബാച്ചുകളിൽ 41 ടൺ വീതവും സാധനങ്ങളാണ് ഉണ്ടായിരുന്നത്. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും നമീബിയക്ക് കൂടുതൽ സഹായം ലഭ്യമാക്കുമെന്നും ഖത്തർ ഫണ്ട് ഫോർ ഡെവലപ്മെന്റ് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.