കടലിലെ ജൈവ വൈവിധ്യം സംരക്ഷിച്ച് ഖത്തർ ഗ്യാസ്
text_fieldsദോഹ: ഖത്തറിലെ കടൽ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനായി ഖത്തർ ഗ്യാസ് നടപ്പാക്കുന്ന പരിസ്ഥിതി പദ്ധതികൾ പൂർത്തിയായി.
മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഖത്തർ യൂനിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ച് രാജ്യത്തെ കടൽ ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും സുസ്ഥിരമായി നിലനിർത്തുന്നതിനുമുള്ള കോറൽ മാനേജ്മെൻറ് േപ്രാഗ്രാമാണ് പൂർത്തിയായത്. ഖത്തർ വിഷൻ 2030 െൻറ അടിസ്ഥാന സ്തംഭങ്ങളിലൊന്നായ പരിസ്ഥിതി വികസന പദ്ധതികളോടനുബന്ധിച്ച് നടപ്പാക്കിയ േപ്രാഗ്രാമിലൂടെ കൃത്രിമ പവിഴപ്പുറ്റുകൾ നിർമിക്കുകയും വിവിധയിടങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുക, പവിഴപ്പുറ്റുകൾ മാറ്റിസ്ഥാപിക്കുക, പവിഴപ്പുറ്റ് നഴ്സറി സ്ഥാപിക്കുക എന്നിവയാണ് നടപ്പാക്കിയത്.
ദീർഘകാലാടിസ്ഥാനത്തിലാണ് പദ്ധതികൾ നടപ്പാക്കിയത്. ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിച്ച പവിഴപ്പുറ്റുകളുടെ നിരീക്ഷണം നടത്തുന്നതിന് സമഗ്രപദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
2007 മുതൽ 7500ൽ അധികം ജീവനുള്ള പവിഴപ്പുറ്റുകളാണ് പൈപ്പ് ലൈനുകൾക്ക് സമീപത്തുനിന്ന് സംരക്ഷിത ഇടങ്ങളിലേക്ക് ഖത്തർ ഗ്യാസ് മാറ്റി സ്ഥാപിച്ചത്. ഖത്തറിലെ സമുദ്ര ഭാഗങ്ങളിൽ 400ൽ അധികം കൃത്രിമ പവിഴപ്പുറ്റുകൾ ഇതിനിടയിൽ നിക്ഷേപിക്കുകയും ചെയ്തു.
ഖത്തർ ഗ്യാസിെൻറ നോർത്ത്് ഫീൽഡ് െപ്രാഡക്ഷൻ സസ്റ്റെയിനബിലിറ്റി പദ്ധതിയുടെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിെൻറ ഭാഗമായാണ് ഖത്തർ ഗ്യാസിെൻറ കോറൽ മാനേജ്മെൻറ് േപ്രാഗ്രാം.
ഖത്തറിെൻറ വടക്കു ഭാഗത്ത് അൽ ഗരിയ്യയിൽ േപ്രാഗ്രാമിെൻറ ഭാഗമായി 150ൽ അധികം കൃത്രിമ റീഫുകൾ വിന്യസിച്ചിട്ടുണ്ട്. േപ്രാഗ്രാമിെൻറ ഭാഗമായി റാസ് അൽ മത്ബഖിലെ അക്വാട്ടിക് ഫിഷറിസ് റിസർച് സെൻററിൽ മേഖലയിലെ പ്രഥമ ലാൻഡ് ബേസ്ഡ് കോറൽ നഴ്സറിയും സ്ഥാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.