പുതിയ പ്രകൃതിവാതകകേന്ദ്രം: ഉത്പാദനം വൈകും
text_fieldsദോഹ: ടെണ്ടർ നടപടികൾ വൈകുന്നതിനാൽ ഖത്തർ ഗ്യാസിെൻറ പുതിയ പ്രകൃതിവാതക കേന്ദ്രത്തിൽ നിന്നുള്ള ഉത്പാദനം വൈകുമ െന്ന് ഊർജകാര്യ സഹമന്ത്രിയും ക്യു. പി. സി. ഇ. ഒയും പ്രസിഡൻറുമായ എഞ്ചി. സഅദ് ശെരീദ അൽ കഅ്ബി വ്യക്തമാക്കി. 2025 വരെ ഉൽപാദ നം നീട്ടിവെക്കും.
ആഗോള വിപണിയിലെ മാന്ദ്യത്തിനിടയിലും വിദേശ ആഭ്യന്തര വികസനത്തിനായി ഖത്തർ പെേട്രാളിയം ശ്രമിച്ച് കൊണ്ടിരിക്കുകയാണെന്നും റോയിട്ടേഴ്സിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കരാറുകാരിൽ നിന്നുള്ള ടെണ്ടറുകൾ വൈകിയാലും ഉൽപാദനം നീണ്ടാലും ആറ് പുതിയ പ്രകൃതിവാതക ഉൽപാദന കേന്ദ്രങ്ങളുടെ നിർമാണത്തിൽ നിന്നും ക്യൂ. പി പിറകോട്ടില്ലെന്നും ഊർജസഹമന്ത്രി അറിയിച്ചു.
നോർത്ത് ഫീൽഡ് സൗത്ത് െപ്രാജക്ടെന്ന രണ്ടാം ഘട്ട നിർമാണത്തിൽ മന്ദഗതിയില്ല. 2027ഓടെ പ്രകൃതിവാതക ഉൽപാദനം ദിനംപ്രതി 127 മില്യണാക്കാൻ സാധിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. നോർത്ത് ഫീൽഡ് വികസന പദ്ധതിയിൽ നിന്നും ഒരു പദ്ധതി പോലും ഒഴിവാക്കിയിട്ടില്ല. ആഗോള വിപണിയിലെ വിലയിടിവ് മൂലം കുറഞ്ഞ നിരക്കിലായിരിക്കും ടെണ്ടറുകളെന്നും അദ്ദേഹം സൂചിപ്പിച്ചു.വിദേശത്തുള്ള എണ്ണ, പ്രകൃതിവാതക പര്യവേക്ഷണവും മറ്റും തുടരും. ഖത്തറിന് പുറത്തുള്ള ഗോൾഡൻ പാസ് പദ്ധതി പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഖത്തർ പെേട്രാളിയത്തിനെ സംബന്ധിച്ച് വലിയ പദ്ധതിയാണിത്. പുതിയ അവസരങ്ങൾ തേടിക്കൊണ്ടിരിക്കുകയാണെന്നും ഒരു പദ്ധതിയും നീക്കിവെച്ചിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ടെക്സാസിലെ ഗോൾഡൻ പാസ് പദ്ധതിയിൽ 70 ശതമാനം ഓഹരിയും ഖത്തർ പെേട്രാളിയത്തിനാണ്. ബാക്കി ഓഹരി എക്സോൺ മൊബീലാണ് സ്വന്തമാക്കിയിരിക്കുന്നത്. 2024ൽ ഉൽപാദനം ആരംഭിക്കാനാണ് എക്സോൺ മൊബീൽ തീരുമാനിച്ചിരിക്കുന്നത്.
സാമ്പത്തികമായി ഖത്തർ പെേട്രാളിയം മുൻപന്തിയിലാണെന്നും കഴിഞ്ഞ വർഷങ്ങളിലായി കടങ്ങളെല്ലാം വലിയ അളവിൽ കുറച്ച് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.കോവിഡ്–19 പശ്ചാത്തലത്തിൽ ഖത്തർ പെേട്രാളിെൻറ ദൈനംദിന പ്രവർത്തനങ്ങളും അറ്റകുറ്റപണികളും വൈകിയിട്ടുണ്ടെന്നും സമയത്തിന് പൂർത്തീകരിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ക്യു. പി പ്രസിഡൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.