ബാഷ്പീകരണ സമയത്തെ വാതകം വീണ്ടും ഉപയോഗിച്ച് ഖത്തർ ഗ്യാസ്
text_fieldsദോഹ: എൽ. എൻ. ജി ബാഷ്പീകരണ സമയത്തെ വാതകം വീണ്ടും ഉൽപാദിച്ച് കപ്പലുകൾക്ക് ഊർജം നൽകുന്ന സംരംഭം വിജയകരമായി പരീക്ഷ ിച്ച് ഖത്തർ ഗ്യാസ്. എൽ. എൻ. ജി അവസ്ഥാന്തരണം മൂലം വാതകമാകുന്ന സ്വാഭാവിക പ്രക്രിയയായ ബാഷ്പീകരണം (ബോയിൽ ഓഫ്) മൂല ം നഷ്ടപ്പെടുന്ന വാതകമാണ് ഖത്തർ ഗ്യാസ് വീണ്ടും ഉപയോഗിച്ചത്. ജപ്പാനീസ് എൽ. എൻ. ജി ടെർമിനലായ നിഗാറ്റയിൽ അൺലോഡിംഗിന് വേണ്ടിയാണ് ഈ വാതകം വീണ്ടും ജയകരമായി ഉപയോഗിച്ചത്. ഖത്തർ ഗ്യാസിെൻറ അൽ ജസ്റ കപ്പലിൽ 2019 ഒക്ടോബറിലാണ് ഇത് വിജയകരമായി പരീക്ഷിച്ചത്. ഖത്തർ ഗ്യാസും ജപ്പാനിലെ പങ്കാളികളും സംയുക്തമായാണ് പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.
എൽ. എൻ. ജി ടാങ്കറുകളിൽ പ്രകൃതി വാതകം മൈനസ് 163 ഡിഗ്രിയിൽ ദ്രവീകൃത അവസ്ഥയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇത് വാപറൈസേഷൻ താപനിലയോട് ഏറെ അടുത്തിരിക്കുന്നു. ഇങ്ങനെ ബാഷ്പീകരിച്ചുണ്ടാകുന്ന വാതകം ടാങ്കിലെ മർദ്ദം നിലനിർത്തുന്നതിന് നിർബന്ധമായും ഒഴിവാക്കേണ്ടതുണ്ട്. പ്രസ്തുത വാതകമാണ് വീണ്ടും ഉപയോഗിക്കാൻ കഴിയുന്നവിധം ഖത്തർ ഗ്യാസ് വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്.പാരമ്പര്യ ഇന്ധനങ്ങൾക്ക് പകരമായി ഇത്തരം ഗ്യാസുകൾ കപ്പലിെൻറ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് മൂലം ഹരിതഗൃഹ വാതകങ്ങൾ പുറത്തേക്ക് തള്ളുന്നത് വലിയ തോതിൽ ഒഴിവാക്കാൻ സാധിക്കും. പ്രകൃതി വാതകം ഉപയോഗിക്കുന്നതിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെയും മറ്റു മലിനീകരണ വസ്തുക്കളുടെയും അളവ് കുറക്കുന്നതിന് വൈവിധ്യമാർന്ന പരിപാടികളാണ് ഖത്തർ ഗ്യാസ് മുന്നോട്ട് വെച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.