പവിഴങ്ങൾക്ക് സംരക്ഷണവുമായി ഖത്തർ ഗ്യാസ്
text_fieldsദോഹ: കടൽ ജൈവവൈവിധ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യം മുൻനിർത്തി ഖത്തർ ഗ്യാസ് നടപ്പാക്കുന്ന പരിസ്ഥിതി പദ്ധതികളുടെ ഭാഗമായി പവിഴപ്പുറ്റുകൾ സംരക്ഷിക്കുന്ന കോറൽ മാനേജ്മെൻറ് പ്രോഗ്രാമിന്റെ (സി.എം.പി) പുതിയ ഘട്ടം അവസാനത്തിലേക്ക്. പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, ഖത്തർ യൂനിവേഴ്സിറ്റി, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഖത്തറിന്റെ അമൂല്യമായ പ്രകൃതിവിഭവങ്ങൾ സുസ്ഥിരമാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായുള്ള സമഗ്രപദ്ധതിയുടെ പുതിയ ഘട്ടം സുരക്ഷിതമായി അവസാനിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് ഖത്തർ ഗ്യാസ് ചീഫ് ഹെൽത്ത് സേഫ്റ്റി എൻവയൺമെൻറ് ആൻഡ് ക്വാളിറ്റി ഓഫിസർ ഖലീഫ അഹ്മദ് അൽ സുലൈതി പറഞ്ഞു.
ഖത്തറിൽ ഏറ്റവും മികച്ച പരിസ്ഥിതി, സമുദ്ര സംരക്ഷണ സാങ്കേതികവിദ്യകളും പ്രായോഗിക മാർഗങ്ങളും അവതരിപ്പിക്കുന്നതിൽ ഖത്തർ യൂനിവേഴ്സിറ്റി, മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം എന്നിവരുമായി സഹകരിക്കുന്നത് ആദരമാണെന്ന് അൽ സുലൈതി കൂട്ടിച്ചേർത്തു.
വിഷൻ 2030ന്റെ പരിസ്ഥിതി സൗഹൃദ വികസനവുമായി ബന്ധപ്പെട്ട് ഖത്തർ ഗ്യാസിന്റെ ദീർഘകാല പരിസ്ഥിതി സ്ട്രാറ്റജിയുടെ ഭാഗമാണ് പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി.
സി.എം.പിയുടെ ഭാഗമായി അത്യാധുനിക പവിഴപ്പുറ്റ് നഴ്സറി സ്ഥാപിക്കാനായതിൽ ഏറെ അഭിമാനമുണ്ട്. ദേശീയ കോറൽ ബാങ്ക് എന്ന തലത്തിലേക്ക് ഉയരാൻ അതിന് പ്രാപ്തിയുണ്ട്.
ഖത്തറിലെ ഭാവി സമുദ്ര ജൈവവൈവിധ്യം സുസ്ഥിരമാക്കുന്നതിനും പവിഴപ്പുറ്റ് സംരക്ഷണ പദ്ധതികൾക്കും ഇത് വലിയ സംഭാവന ചെയ്യും.
പ്രോഗ്രാമിന്റെ പുതിയ ഘട്ടത്തിൽ പ്രാദേശികമായി വികസിപ്പിച്ചെടുത്ത സങ്കരയിനം കൃത്രിമ പവിഴപ്പുറ്റുകളുടെ വിന്യാസം പൂർത്തിയായി. പരിസ്ഥിതി സൗഹൃദ ഘടകങ്ങളാണ് ഇവയുടെ നിർമാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. ഇതോടെ ഖത്തർ ഗ്യാസിന് കീഴിൽ ഖത്തർ കടലിൽ വിന്യസിച്ച കൃത്രിമ പവിഴപ്പുറ്റ് യൂനിറ്റുകളുടെ എണ്ണം 1100 ആയി.
അതോടൊപ്പം പദ്ധതി ആരംഭിച്ചത് മുതൽ 12,000ത്തോളം ജീവനുള്ള പവിഴപ്പുറ്റുകളാണ് പൈപ്പ് ലൈനുകൾക്ക് സമീപത്ത് നിന്നും സംരക്ഷിത ഇടങ്ങളിലേക്ക് ഖത്തർ ഗ്യാസ് മാറ്റിസ്ഥാപിച്ചത്.
റാസ് അൽ മത്ബഖിലെ അക്വാട്ടിക് ഫിഷറീസ് റിസർച് സെൻററിൽ സ്ഥാപിച്ച മേഖലയിലെ പ്രഥമ ലാൻഡ് ബേസ്ഡ് കോറൽ നഴ്സറിയിൽ 1000 ജീവനോടെയുള്ള പവിഴപ്പുറ്റുകളാണ് ഖത്തർ ഗ്യാസ് പ്രോജക്ട് സൈറ്റിൽ നിന്നുമെത്തിയത്.
സി.എം.പിയുടെ ഭാഗമായി കൃത്രിമ പവിഴപ്പുറ്റുകൾ നിർമ്മിക്കുകയും വിവിധയിടങ്ങളിൽ നിക്ഷേപിക്കുകയും ചെയ്യുക, നിലവിലുള്ള പവിഴപ്പുറ്റുകൾ മാറ്റിസ്ഥാപിക്കുക, പവിഴപ്പുറ്റ് നഴ്സറി സ്ഥാപിക്കുക എന്നിവയാണ് നടപ്പാക്കിയത്. നോർത്ത് ഫീൽഡ് െപ്രാഡക്ഷൻ സസ്റ്റെയിനബിലിറ്റി പദ്ധതിയുടെ പ്രത്യാഘാതങ്ങൾ കുറക്കുന്നതിെൻറ ഭാഗമായാണ് കോറൽ മാനേജ്മെൻറ് േപ്രാഗ്രാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.