ഖത്തറിൽ സർക്കാർ മേഖലയിൽ നഴ്സുമാരെ നിയമിക്കുന്നു
text_fieldsദോഹ: ഖത്തർ സർക്കാറിെൻറ ആരോഗ്യമേഖലയിലെ ശൃംഖലയായ ഹമദ് മെഡിക്കൽ കോർപറേഷൻ ബിരുദധാരികളായ നഴ്സുമാരെയും മിഡ്വൈഫുമാരെയും നിയമിക്കുന്നു. നിലവിൽ ഖത്തറിൽ താമസിക്കുന്നവർക്കായാണ് നിയമനമെന്ന് കോർപറേഷൻ അധികൃതർ അറിയിച്ചു. താൽപര്യമുള്ള ഉദ്യോഗാർഥികൾക്കായി ഹമദ് ബിൻ ഖലീഫ മെഡിക്കൽ സിറ്റിയിലെ ബെയ്ത്ത് അൽ ദിയാഫയിൽ ജൂലൈ 19ന് കൂടിക്കാഴ്ച നടത്തും. നിയമാനുസൃതമായ ഖത്തർ െഎ.ഡി, ഖത്തർ കൗൺസിൽ ഫോർ ഹെൽത്ത്കെയർ പ്രാക്ടീഷ്യനേഴ്സ് (ക്യു.സി.എച്ച്.പി) അനുവദിക്കുന്ന യോഗ്യതാപത്രം, പ്രോമെട്രിക് പരീക്ഷയിലെ വിജയം, നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) എന്നിവ ഉള്ളവർക്ക് കൂടിക്കാഴ്ചയിൽ പെങ്കടുക്കാം. ബി.എസ്സി നഴ്സിങ് ബിരുദമുള്ള രണ്ട് വർഷം തൊഴിൽ പരിചയമുള്ളവർക്കാണ് അവസരം.
ഉദ്യോഗാർഥികൾ ഖത്തർ െഎ.ഡിക്കൊപ്പം ബയോഡാറ്റ അടക്കമുള്ളവയും കൂടിക്കാഴ്ചക്ക് എത്തുേമ്പാൾ കൈയിൽ കരുതണം. മേൽപറഞ്ഞ മറ്റ് രേഖകളും സർട്ടിഫിക്കറ്റുകളും കൊണ്ടുവരണം. ജൂലൈ 19ന് മൂന്ന് ഘട്ടങ്ങളിലായാണ് കൂടിക്കാഴ്ച നടത്തുക. രാവിലെ എട്ട് മുതൽ രാവിലെ ഒമ്പതുവരെ, പത്ത് മുതൽ 11 വരെ, 12 മുതൽ ഒരുമണിവരെ എന്നിങ്ങനെയാണ് സമയം. ഉദ്യോഗാർഥിക്ക് ഇവയിൽ ഏതെങ്കിലും ഒന്നിൽ പെങ്കടുത്താൽ മതി. മുൻകൂട്ടിയുള്ള രജിസ്ട്രേഷൻ വേണ്ട. ഹമദ് മെഡിക്കൽ കോർപറേഷൻ, ഒഴിവുകൾ, ചെയ്യേണ്ട ജോലികൾ എന്നിവ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ ഇൗ സെഷനുകളിൽ ഉദ്യോഗാർഥികൾക്ക് ബന്ധപ്പെട്ടവർ വിവരിക്കും.
നിലവിൽ ഹമദിൽ 9000 നഴ്സുമാരും മിഡ്വൈഫുമാരും ആണ് വിവിധ വിഭാഗങ്ങളിൽ ജോലി ചെയ്യുന്നത്. പുതുതായി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിലവിൽ ഉള്ളവരെ സഹായിക്കുക എന്ന ജോലി ആയിരിക്കും ആദ്യം ചെയ്യേണ്ടി വരിക. www.hamad.qa ആണ് ഹമദിെൻറ വെബ്സൈറ്റ്. ഫോൺ: +974 4439 5777. ഉന്നത നിലവാരമുള്ള നഴ്ുമാരാണ് ഹമദിെൻറ പ്രത്യേകതയെന്നും രോഗികൾക്ക് സുരക്ഷിതവും അനുഭാവപൂർണവുമായ ശ്രദ്ധ നൽകാൻ ഇവരുടെ സേവനവും യോഗ്യതയും ഏറെ പ്രധാനമാണെന്നും എച്ച്.എം.സിയിലെ ചീഫ് നഴ്സിങ് ഒാഫിസർ നിക്കോല റെയ്ലെ പറഞ്ഞു. വിവിധ ദേശക്കാരാണ് ഹമദിൽ ചികിൽസ തേടിയെത്തുന്നത്. ഇവർക്ക് സംതൃപ്തമായ ചികിൽസ നൽകുക എന്നത് പരമപ്രധാനമാണ്. എച്ച്.എം.സി എല്ലായ്പ്പോഴും നവീകരണത്തിെൻറ പാതയിലാണ്. യോഗ്യതയുള്ള ഉദ്യോഗാർഥികളെ സ്ഥാപനം എപ്പോഴും സ്വാഗതം ചെയ്യുന്നതായും ഡോക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.