ഖത്തർ: ഗ്രാൻഡ്മാൾ ഹൈപ്പർമാർക്കറ്റ് ഫുഡ്കോർട്ട് തുറന്നു
text_fieldsദോഹ: ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് ഏഷ്യൻ ടൗണിൽ നവീകരിച്ച ഫുഡ് കോർട്ട് ഉപഭോക്താക്കൾക്കായി തുറന്നു കൊടുത്തു. 200 ഓളം പേർക്ക് ഒരുമിച്ചിരുന്ന് വിവിധ രാജ്യങ്ങളിൽ നിന്നും രുചിവൈവിധ്യങ്ങൾ ആസ്വദിച്ച് കഴിക്കാൻ ഉതകുന്ന രീതിയിലാണ് ഫുഡ് കോർട്ട് നവീകരിച്ചത്.
കൂടാതെ, ഫാമിലികൾക്ക് പ്രത്യേക ഏരിയ തന്നെ ഡൈനിങ്ങിനായി ഫുഡ് കോർട്ടിൽ ഒരുക്കി. പുരുഷൻമാർക്കും സ്ത്രീകൾക്കും ഉപയോഗിക്കാവുന്ന പ്രാർഥന ഹാൾ, റസ്റ്റ് റൂം തുടങ്ങിയ സൗകര്യങ്ങളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
രാവിലെ ഏഴ് മുതൽ രാത്രി 12 പ്രവർത്തിക്കുന്ന നവീകരിച്ച ഫുഡ് കോർട്ട് സ്ഥാപിച്ചതിലൂടെ, ഗുണമേന്മയും സ്വാദിഷ്ടവുമായ ഭക്ഷണം ഉപഭോക്താക്കൾക്കും യാത്രക്കാർക്കും ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് എന്ന് ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.