തയാറെടുപ്പ് തുടങ്ങി ഖത്തർ; ഇന്ന് ഓസ്ട്രിയയിലേക്ക്
text_fieldsദോഹ: കോൺകകാഫ് ഗോൾഡ് കപ്പ് പോരാട്ടങ്ങളിലേക്ക് തയാറെടുപ്പ് തുടങ്ങി അന്നാബികൾ. പുതിയ പരിശീലകനായി സ്ഥാനമേറ്റ കാർലോസ് ക്വിറോസിനു കീഴിൽ മൂന്നു ദിനത്തെ പരിശീലനമാണ് ആസ്പയർ അക്കാദമിയിൽ കഴിഞ്ഞ ദിവസം ആരംഭിച്ചത്.
ജൂൺ-ജൂലൈ മാസങ്ങളിൽ അമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഘം പരിശീലനം ആരംഭിച്ചത്. ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ശൈഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് ആൽഥാനി കഴിഞ്ഞ ദിവസം പരിശീലന ക്യാമ്പ് സന്ദർശിച്ചു.
വ്യാഴാഴ്ച ടീം അടുത്തഘട്ട തയാറെടുപ്പിനായി ഓസ്ട്രിയയിലെ വിയന്നയിലേക്ക് പറക്കും. ഇവിടെ പരിശീലനം പൂർത്തിയാക്കിയ ശേഷമാണ് 24 അംഗ സംഘത്തെ പ്രഖ്യാപിക്കുന്നത്. തുടർന്ന് ഈ ടീമായിരിക്കും കോൺകകാഫിൽ കളിക്കുന്നത്. വിയന്നയിൽ ജൂൺ എട്ടിന് ക്രൊയേഷ്യ ‘ബി’ ടീം, 15ന് ജമൈക്ക, 19ന് ന്യൂസിലൻഡ് എന്നിവർക്കെതിരെ സന്നാഹ മത്സരങ്ങളും ഖത്തർ കളിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.