ഖത്തർ: ശ്രദ്ധേയമായി ആരോഗ്യഫോറം
text_fieldsദോഹ: ആരോഗ്യമേഖലകളിലെ പുതുപ്രവണതകളും മുന്നേറ്റങ്ങളും ചർച്ച ചെയ്തും അനുഭവങ്ങൾ പങ്കുവെച്ചും ശ്രദ്ധേയമായി ഹമദ് മെഡിക്കൽ കോർപറേഷന് കീഴിൽ സംഘടിപ്പിച്ച ‘പേഴ്സൺ സെന്റേർഡ് കെയർ ഫോറം 2023’. അമേരിക്കൻ ആസ്ഥാനപമായി ആരോഗ്യ കൾസൾട്ടൻസി സ്ഥാപനം ‘പ്ലെയ്ൻ ട്രീ’യുമായി സഹരിച്ചായിരുന്നു അന്താരാഷ്ട്ര പ്രശസ്തരായ ഡോക്ടർമാർ, ഗവേഷകർ, ആരോഗ്യനായകർ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത ഫോറം സംഘടിപ്പിച്ചത്.
വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടന്ന ഫോറത്തിൽ 2000ത്തോളം ആരോഗ്യ പ്രവർത്തകരാണ് പങ്കെടുത്തത്. ഫോറത്തിൽ ഖത്തറിൽനിന്നുള്ള നിരവധി ആരോഗ്യവിദഗ്ധർ വിഷയാവതാരകരായി പങ്കെടുത്തതായി ഫോറം കോ ചെയറും എച്ച്.എം.സി ചീഫ് മെഡിക്കൽ ഓഫിസറുമായ ഡോ. അബ്ദുല്ല അൽ അൻസാരി പറഞ്ഞു.
രോഗീപരിചരണത്തിലും ചികിത്സയിലും ശ്രദ്ധേയ മായ നിർദേശങ്ങളും ചിന്തകളും പങ്കുവെച്ച ഫോറം, ഓരോ രോഗിക്കും ഏറ്റവും മികച്ച പരിചരണവും സുരക്ഷിതമായ ചികിത്സയും വളർത്തിയെടുക്കുന്ന സംസ്കാരം വളർത്തിയെടുക്കുന്നതിൽ ഫോറം പ്രധാന പങ്കുവഹിക്കുന്നതായി പേഷ്യന്റ് എക്സ്പീരിയൻ ആൻഡ് സ്റ്റാഫ് എൻഗേജ്മെന്റ് ഡെപ്യൂട്ടി ചീഫ് ഓഫ് ക്വാളിറ്റി നാസർ അൽ നഇമി പറഞ്ഞു. ഡഗ് ജോൺസൺ, ഡോ. യൂജിൻ സി നെൽസ, ഡോ. സൂസൻ ഫ്രാംടൺ തുടങ്ങി അന്താരാഷ്ട്ര പ്രശസ്തരായ ആരോഗ്യ വിദഗ്ധർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.