ഉയരെ ഉയരെ ഖത്തർ
text_fieldsദോഹ: ഖത്തറിലെ ഫുട്ബാൾ ആരാധകർക്ക് ആഘോഷിക്കൻ ഒരുപിടി അവസരമൊരുക്കി ദേശീയ ടീമിൻെറ കുതിപ്പ്. അമേരിക്കയിൽ നടക്കുന്ന കോൺകകാഫ് ഗോൾഡ് കപ്പ് ഫുട്ബാളിൽ എൽസാൽവദോറിനെതിരെ ആധികാരിക ജയത്തോടെ സെമിയിൽ കടന്ന ഖത്തറിൻെറ അടുത്ത ലക്ഷ്യം കലാശപ്പോരാട്ടം. അരിസോണയിലെ െഗ്ലൻഡെയ്ലിൽ ഖത്തർ ആരാധകർ നിറഞ്ഞ സ്റ്റേഡിയത്തിൽ ആധികാരികമായിരുന്നു ജയം. സ്റ്റാർ സ്ട്രൈക്കർ അൽമോയസ് അലി ടൂർണമെൻറിൽ ആദ്യമായി മിന്നും ഫോമിലേക്കുയർന്നേപ്പാൾ രണ്ട് മിനിറ്റ് തികയും മുേമ്പ ഖത്തർ മുന്നിലെത്തി. അക്രം അഫീഫി നീട്ടി നൽകിയ പന്ത് അൽമോയസ് അലിയാണ് വലയിലെത്തിച്ചത്. എട്ടാം മിനിറ്റിൽ അബ്ദുല ഹാതിമിൻെറ സുന്ദരമായൊരു ലോബിലൂടെ എൽസാൽവദോർ പ്രതിരോധത്തിന് മുകളിലൂടെ ഖത്തർ രണ്ടാ ഗോളും നേടി. 55ാം മിനിറ്റിൽ അൽമോയസ് പെനാൽറ്റി ഗോൾ കൂടി ലക്ഷ്യത്തിലെത്തിച്ചതോടെ ഖത്തർ 3-0ത്തിന് വ്യക്തമായ ലീഡ് പിടിച്ചു.
പിന്നീടായിരുന്നു സാൽവദോർ രണ്ട് ഗോളുകൾ തിരിച്ചടിച്ചത്. ആത്മവിശ്വാസം വിനയാകുമോ എന്ന് പ്രതീക്ഷിച്ച നിമിഷമായിരുന്നു അത്. പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത ജൊക്വിൻ അേൻറാണിയോ റിവാസ് മൂന്ന് മിനിറ്റ്ഇടവേളയിൽ (63, 66 മിനിറ്റുകൾ) ഗോൾ നേടിയതോടെ ഖത്തർ ഒന്നു പകച്ചു. എന്നാൽ, പിന്നീട് നാല് സബ്സ്റ്റിറ്റ്യൂഷനുകളുമായാണ് ടീം പിടിച്ചു നിന്ന് കളി ജയിച്ചത്.
സെമിയിൽ കടന്നതോടെ, ഖത്തറിൻെറ കിരീട പ്രതീക്ഷകൾക്കും ചിറകുമുളച്ചു. ഇന്ന് പുലർച്ചെ നടക്കന്ന അമേരിക്ക - ജമൈക്ക മത്സരത്തിലെ വിജയികളാവും ഫൈനലിൽ ഖത്തറിൻെറ എതിരാളികൾ.മറ്റൊരു ക്വാർട്ടറിൽ മെക്സികോ 3-0ത്തിന് ഹോണ്ടുറസിനെ തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.