ഖത്തര്‍ ഐ.സി.എഫിന് പുതിയ നേതൃത്വം
text_fields1-അഹമ്മദ് സഖാഫി പേരാമ്പ്ര (പ്രസിഡന്റ്), 2-മുഹമ്മദ് ആയഞ്ചേരി (ജന. സെക്രട്ടറി), 3-അബ്ദുല്‍ കരീം ഹാജി കാലടി (ഫിനാന്‍സ് സെക്രട്ടറി)
ദോഹ: ഐ.സി.എഫ് ഖത്തർ നാഷനൽ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. ഒന്നര മാസക്കാലമായി നടത്തുന്ന അംഗത്വ കാമ്പയിനു പിന്നാലെ അഹമ്മദ് സഖാഫി പേരാമ്പ്ര (പ്രസിഡന്റ്), മുഹമ്മദ് ആയഞ്ചേരി (ജന. സെക്രട്ടറി), അബ്ദുല്‍ കരീം ഹാജി കാലടി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ നാഷനൽ കമ്മിറ്റി ഭാരവാഹികളായി തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ: അസീസ് സഖാഫി പാലൊളി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, ജമാലുദ്ദീന്‍ അസ്ഹരി (ഡെപ്യൂട്ടി പ്രസി), സെക്രട്ടറിമാർ: ഉമ്മര്‍ കുണ്ടുതോട് (ഓര്‍ഗനൈസിങ്), പി.വി.സി അബ്ദുറഹ്മാന് (അഡ്മിന്, ഐ.ടി), നൗഷാദ് അതിരുമട (പി.ആര്), ഉമ്മര്‍ ഹാജി പുത്തുപാടം (വെല്‍ഫെയര്‍), അഷ്റഫ് സഖാഫി തിരുവള്ളൂര്‍ (പബ്ലിക്കേഷന്‍), റഹ്മത്തുല്ല സഖാഫി ചീക്കോട് (തസ്കിയ), ജവാദുദ്ദീന്‍ സഖാഫി (വുമണ്‍ എംപവര്‍മെന്റ്), ഫഖറുദ്ദീന്‍ പെരിങ്ങോട്ടുകര, എന്‍ജിനീയര്‍ അബ്ദുല്‍ ഹമീദ്, ഹാരിസ് വടകര, സിദ്ദീഖ് കരിങ്കപ്പറ.
കാമ്പയിന് കാലത്ത് 74 യൂനിറ്റുകളുടെ പുനഃസംഘടനകളും ഡിവിഷന്, റീജന്‍ നേതൃത്വവും നിലവില്‍വന്നു. ഐ.സി.എഫ് കൗണ്‍സിലില്‍ അബ്ദുറസാഖ് മുസ്ലിയാര് പറവണ്ണ അധ്യക്ഷതവഹിച്ചു. അബ്ദുല്‍ കരീം ഹാജി മേമുണ്ട ഉദ്ഘാടനം ചെയ്തു. വിവിധ വകുപ്പുകളുടെ സെക്രട്ടറിമാര്‍ കൗണ്‍സിലില്‍ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു.
കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. അലി അബ്ദുല്ല ക്ലാസിന് നേതൃത്വം നൽകി.ആര്.ഒ അബ്ദുല്‍ ഹമീദ് ചാവക്കാട് പുനഃസംഘടനകള്‍ക്ക് നേതൃത്വം നല്കി. സിറാജ് ചൊവ്വ സ്വാഗതവും മുഹമ്മദ് ഷാ ആയഞ്ചേരി നന്ദിയും പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.